Quantcast

അദാനി ഗ്രൂപ്പിന്‍റെ മാനനഷ്ട കേസ്: മലയാളി മാധ്യമപ്രവര്‍ത്തകന് ഗുജറാത്ത് കോടതിയുടെ അറസ്റ്റ് വാറണ്ട്

ഗാന്ധിനഗർ കോടതിയിൽ ഹാജരാകുമെന്ന് രവി നായർ

MediaOne Logo

Web Desk

  • Published:

    26 July 2022 4:35 AM GMT

അദാനി ഗ്രൂപ്പിന്‍റെ മാനനഷ്ട കേസ്: മലയാളി മാധ്യമപ്രവര്‍ത്തകന് ഗുജറാത്ത് കോടതിയുടെ അറസ്റ്റ് വാറണ്ട്
X

ഡൽഹിയിലെ മലയാളി മാധ്യമ പ്രവർത്തകന് അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ അറസ്റ്റ് വാറണ്ട്. മലയാളിയായ രവി നായർക്കാണ് ഗുജറാത്ത് കോടതിയുടെ അറസ്റ്റ് വാറണ്ട്. ഗാന്ധിനഗർ കോടതിയിൽ ഹാജരാകുമെന്ന് രവി നായർ പറഞ്ഞു.

സാമ്പത്തിക കാര്യങ്ങളെ കുറിച്ച് ലേഖനങ്ങള്‍ എഴുതുന്ന മാധ്യമപ്രവര്‍ത്തകനാണ് രവി നായര്‍. താന്‍ അദാനി ഗ്രൂപ്പിനെതിരെയല്ല, കേന്ദ്ര സര്‍ക്കാരിന്‍റെ കോര്‍പറേറ്റ് പ്രീണന നയങ്ങള്‍ക്ക് എതിരെയാണ് ലേഖനങ്ങള്‍ എഴുതിയതെന്ന് രവി നായര്‍ പറഞ്ഞു. ഈ വാർത്തകളുടെ പേരിൽ അദാനി ഗ്രൂപ്പിൽ നിന്ന് കേസ് നൽകുമെന്ന് പലതവണ ഭീഷണിയുണ്ടായിരുന്നുവെന്ന് രവി നായർ പറഞ്ഞു.

ഫ്രണ്ട് ലൈൻ, ദി വയർ, ന്യൂസ് ക്ലിക്ക് അടക്കം നിരവധി പ്രസിദ്ധീകരണങ്ങളില്‍ രവി നായര്‍ എഴുതിയിട്ടുണ്ട്. 30 വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവമാണ് അദ്ദേഹം. ഇന്നലെ രാത്രിയോടെയാണ് പൊലീസ് വീട്ടിലെത്തി മാധ്യമപ്രവര്‍ത്തകന് സമന്‍സ് നല്‍കിയത്.

summary- Freelance journalist Ravi Nair has been served an arrest warrant by the Delhi Police in connection with a criminal defamation filed against him by Adani Group

TAGS :

Next Story