Quantcast

ജമ്മു കശ്മീര്‍ വിഭജനം ശരിവച്ച് സുപ്രിം കോടതി; സംസ്ഥാന പദവി പുനഃസ്ഥാപിക്കണം

തെരഞ്ഞെടുപ്പ് നടത്താതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2023-12-11 06:47:59.0

Published:

11 Dec 2023 6:45 AM GMT

Supreme Court
X

സുപ്രിം കോടതി

ഡല്‍ഹി: ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചത് സുപ്രിം കോടതി ശരിവച്ചു. സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കണമെന്നും 2024 സെപ്തംബര്‍ 30 ന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് നടത്താതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

അസംബ്ലി ഇല്ലാതായപ്പോൾ ആർട്ടിക്കിൾ 370(3) ലെ വ്യവസ്ഥ മാത്രമാണ് ഇല്ലാതായത്.നടപടി ക്രമം പാലിച്ച് മാത്രമേ ആർട്ടിക്കിൾ ഭേദഗതി പാടുള്ളൂ. മുന്നോട്ട് നീങ്ങാൻ ജനങ്ങളുടെ മനസ്സിലെ മുറിവുകൾ ഉണക്കണം.അല്ലെങ്കിൽ അതിൻ്റെ ആഘാതം ജനങ്ങൾ അനുഭവിക്കേണ്ടി വരും.ഭരണാധികാരികൾ നടത്തിയ നിയമ ലംഘനം തുറന്ന് സമ്മതിക്കണം. ജനങ്ങളോട് സത്യം പറയണം.1980 മുതലുള്ള മനുഷ്യാവകാശ ലംഘനങ്ങ ൾ അന്വേഷിക്കാൻ സമിതി രൂപീകരിക്കണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. വിവരങ്ങൾ ആളുകൾ മറക്കും മുൻപ് സമിതി രൂപീകരിക്കണം. സമയബന്ധിതമായി സമിതിയുടെ പ്രവർത്തനം നടക്കണം

അവിശ്വാസ ബോധത്തോടെ വളർന്നു വരുന്ന യുവ തലമുറക്ക് വിമോചനത്തിൻ്റെ ദിനം സാധ്യമാക്കണം.കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയത് ഫെഡറലിസത്തെ ബാധിക്കില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

TAGS :

Next Story