Quantcast

നെഞ്ചു വിരിച്ച്, കയ്യടികളോടെ അവര്‍ പാടി; ഹൃദയംകവർന്ന് അരുണാചൽ പ്രദേശിലെ ജവാൻമാരുടെ റെജിമെന്‍റല്‍ ഗാനം

MediaOne Logo

Web Desk

  • Published:

    1 Nov 2021 3:21 AM GMT

നെഞ്ചു വിരിച്ച്, കയ്യടികളോടെ അവര്‍ പാടി; ഹൃദയംകവർന്ന് അരുണാചൽ പ്രദേശിലെ ജവാൻമാരുടെ റെജിമെന്‍റല്‍ ഗാനം
X

നമ്മള്‍ സുഖനിദ്രയിലായിരിക്കുമ്പോള്‍ കണ്ണുചിമ്മാതെ അതിര്‍ത്തിയില്‍ കാവലിരിക്കുന്ന നമ്മുടെ ധീരസൈനികര്‍. മഞ്ഞിലും മഴയിലും വെയിലിലും രാത്രിയോ പകലോ എന്നില്ലാതെ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍. മാതൃരാജ്യത്തോടുള്ള സ്നേഹം നെഞ്ചോടു ചേര്‍ത്ത് രാജ്യത്തെ കാക്കുന്ന അവര്‍ എത്രയധികം സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ടെന്‍ഷനിടയിലും ആശ്വസിക്കാനുള്ള ആശ്വസിക്കാനുള്ള ഒട്ടേറെ കാര്യങ്ങൾ അവർ സ്വയം കണ്ടെത്താറുണ്ട്.

പാട്ടുപാടിയും മറ്റും അവര്‍ സ്വയം ആനന്ദം കണ്ടെത്തുന്നു. ഇന്ത്യ-ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള തവാങ് ജില്ലയിലെ ചുനയിൽ ഇന്ത്യൻ സൈന്യത്തിലെ ജവാൻമാർ അവരുടെ റെജിമെന്‍റല്‍ ഗാനം ആസ്വദിച്ച് അഭിമാനത്തോടെ പാടുന്നത് കേൾക്കുമ്പോള്‍ തീര്‍ച്ചയായും നമ്മളുടെയും മനം അഭിമാനം കൊണ്ടുനിറയും. അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡുവാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

പെമ ഖണ്ഡുവിന്‍റെ സന്ദര്‍നത്തിനിടെയാണ് പട്ടാളക്കാരുടെ പാട്ട്. 2.03 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ജവാൻമാർ അവരുടെ റെജിമെന്‍റല്‍ ഗാനം ആലപിക്കുകയും പാട്ടിന്‍റെ താളത്തിനൊത്ത് കൈകള്‍ കൊട്ടി കാലുകൾ ചലിപ്പിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. 32,000 പേരാണ് വീഡിയോ ഇതുവരെ കണ്ടത്. 3800 ലൈക്കുകളും ലഭിച്ചു.

TAGS :

Next Story