Quantcast

ഗ്രൂപ്പ് ബി,സി ജീവനക്കാര്‍ക്ക് കെജ്‍രിവാളിന്‍റെ ദീപാവലി സമ്മാനം; 7000 രൂപ ബോണസ്

ബോണസ് നൽകാൻ ഡൽഹി സർക്കാർ 56 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    6 Nov 2023 6:34 AM GMT

Arvind Kejriwal
X

അരവിന്ദ് കെജ്‍രിവാള്‍

ഡല്‍ഹി: ദീപാവലിക്ക് മുന്നോടിയായി എല്ലാ ഗ്രൂപ്പ് ബി,സി ജീവനക്കാര്‍ക്കും കെജ്‍രിവാള്‍‌ സര്‍ക്കാര്‍ 7000 രൂപ ബോണസ് പ്രഖ്യാപിച്ചു. 80,000 ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ജീവനക്കാർക്ക് ദീപാവലി ബോണസ് നൽകാൻ ഡൽഹി സർക്കാർ 56 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ജീവനക്കാരുടെ ജീവിതം മികച്ചതാക്കാനാണ് തന്‍റെ സർക്കാർ എപ്പോഴും ശ്രമിക്കുന്നതെന്നും ഭാവിയിലും അത്തരം ശ്രമങ്ങൾ തുടരുമെന്നും കെജ്‍രിവാള്‍ പറഞ്ഞു. നവംബര്‍ 12നാണ് ദീപാവലി. അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ഗ്രൂപ്പ് സി, നോൺ ഗസറ്റഡ് ഗ്രൂപ്പ് ബി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കുള്ള ബോണസ് കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു.കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള നോൺ-പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസുകൾ (അഡ്-ഹോക്ക് ബോണസ്) കണക്കാക്കുന്നതിനുള്ള പരിധി 2022-23 വർഷത്തേക്ക് 7,000 രൂപയായി ധനമന്ത്രാലയം നിശ്ചയിച്ചിരുന്നു.

അതേസമയം ഡൽഹിയിൽ അന്തരീക്ഷ വായു ഗുണ നിലവാരം അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. വായു മലിനീകരണം നിയന്ത്രിക്കാൻ സർക്കാരിന്‍റെ നിർണായക തീരുമാനങ്ങൾ ഇന്ന് ഉണ്ടായേക്കും. ഗ്രേഡഡ് റസ്പോൺസ് ആക്ഷൻ പ്ലാനിന്‍റെ നാലാം ഘട്ടം നടപ്പാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടുതൽ ക്ലാസുകൾ ഓൺലൈൻ ആക്കുന്നതിലും തീരുമാനം ഉണ്ടാകും. മുനിസിപ്പൽ ഓഫീസുകൾ പകുതി ജീവനക്കാരുമായി പ്രവർത്തിക്കാൻ ആണ് സർക്കാർ നീക്കം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കുന്ന ചർച്ചകളും പുരോഗമിക്കുകയാണ്.

Arvind Kejriwal's ₹ 7,000 Diwali Cash Gift To Group B, Group C Employees

TAGS :

Next Story