Quantcast

അറസ്റ്റ് അപമാനിക്കാനെന്ന് കെജ്‍രിവാൾ; ഇ.ഡിക്കെതിരായ ഹരജിയിൽ വിധി നാളെ

ആം ആദ്മി പാർട്ടിയുടെ എല്ലാ തീരുമാനങ്ങളുടെയും ഉത്തരവാദി അരവിന്ദ് കെജ്‍രിവാളാണെന്ന് ഇ.ഡി ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    3 April 2024 11:37 AM GMT

Arvind Kejriwal
X

ഡൽഹി: മദ്യനയ അഴിമതി കേസിലെ അറസ്റ്റ് ചോദ്യംചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈക്കോടതി നാളെ വിധി പറയും. ഹരജിയിൽ മൂന്ന് മണിക്കൂറിലേറെയാണ് വാദം നീണ്ടത്. തന്നെ അപമാനിക്കാനാണ് അറസ്റ്റെന്നും അന്വേഷണം നടത്തിയിട്ടില്ലെന്നുമാണ് കെജ്‍രിവാൾ ചൂണ്ടിക്കാട്ടിയത്. കേസിൽ മാപ്പുസാക്ഷികളെയും വിശ്വസിക്കേണ്ടിവരുമെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കി. ആം ആദ്മി പാർട്ടിയുടെ എല്ലാ തീരുമാനങ്ങളുടെയും ഉത്തരവാദി അരവിന്ദ് കെജ്‍രിവാളാണെന്നും ഇ.ഡി ആരോപിച്ചു.

TAGS :

Next Story