Quantcast

സ്ത്രീ വോട്ടുകളുറപ്പിക്കാൻ ആം ആദ്മി പാര്‍ട്ടി; കേജ്‍രിവാളിന്‍റെ ഭാര്യയും മകളും പ്രചാരണരംഗത്ത്

മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മാന്നിന്‍റെ മണ്ഡലമായ ധുരിയിൽ അരവിന്ദ് കേജ്‍രിവാളിന്‍റെ ഭാര്യ സുനിതാ കേജ്‍രിവാളും മകളും പ്രചാരണത്തിനെത്തി

MediaOne Logo

Web Desk

  • Published:

    12 Feb 2022 5:26 AM GMT

സ്ത്രീ വോട്ടുകളുറപ്പിക്കാൻ ആം ആദ്മി പാര്‍ട്ടി; കേജ്‍രിവാളിന്‍റെ ഭാര്യയും മകളും പ്രചാരണരംഗത്ത്
X

പഞ്ചാബിൽ സ്ത്രീ വോട്ടുകൾ ലക്ഷ്യമിട്ട് നേതാക്കളുടെ കുടുംബാംഗങ്ങളെ പ്രചാരണ രംഗത്തിറക്കുകയാണ് ആം ആദ്മി പാർട്ടി. മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മാന്നിന്‍റെ മണ്ഡലമായ ധുരിയിൽ അരവിന്ദ് കേജ്‍രിവാളിന്‍റെ ഭാര്യ സുനിതാ കേജ്‍രിവാളും മകളും പ്രചാരണത്തിനെത്തി.

ധുരി മണ്ഡലത്തിലെ വനിതാ വോട്ടർമാരെ പങ്കെടുപ്പിച്ച് നടത്തിയ മഹിളാ സംവാദ പരിപാടിയിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്‍റെ ഭാര്യ സുനിതയും മകളും പങ്കെടുത്തത്. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ സർദാർ ഭഗവന്ത് മാന്നിന്‍റെ കുടുംബത്തോടൊപ്പമാണ് ഇവർ തെരഞ്ഞടുപ്പ് പ്രചാരണത്തിനിറങ്ങിയത്. മാന്നിന്‍റെ അമ്മയും സഹോദരിയും സ്ത്രീ വോട്ടർമാരുമായി സംവദിച്ചു.

പഞ്ചാബിൽ ഇതിനകം രണ്ട് റൌണ്ട് പ്രചാരണം പൂർത്തിയാക്കിയ ആം ആദ്മി പാർട്ടി ആദ്യം ഗ്രാമങ്ങൾ കേന്ദ്രീകരിച്ചും ഇപ്പോൾ വനിതാ വോട്ടർമാരെ ലക്ഷ്യമിട്ടുമുള്ള പ്രചാരണങ്ങളാണ് നടത്തി വരുന്നത്. മഹിളാ സംവാദ പരിപാടിയിലൂടെ വനിതകളെ സ്വാധീച്ചാൽ കുടുംബ വോട്ടുകൾ സമാഹരിക്കാനാവുമെന്നാണ് ആം ആദ്മി പാർട്ടിയുടെ കണക്കു കൂട്ടൽ. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ വോട്ടുബാങ്കിലാണ് ആപ്പ് നോട്ടമിട്ടത്. അവസാന ഘട്ട പ്രചാരണത്തിലും പഞ്ചാബിൽ ആം ആദ്മി പാർട്ടി മേൽക്കൈ നേടുകയാണ്.

TAGS :

Next Story