Quantcast

ശരീരഭാരം നാലര കിലോ കുറഞ്ഞു; കെജരിവാളിന്റെ ആരോഗ്യനിലയിൽ ആശങ്കയെന്ന് ആംആദ്മി

കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം വ്യാപിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം

MediaOne Logo

Web Desk

  • Updated:

    2024-04-03 08:42:44.0

Published:

3 April 2024 7:37 AM GMT

Arvind Kejriwal
X

അരവിന്ദ് കെജ്‍രിവാള്‍

ന്യൂഡൽഹി: ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്കയെന്ന് ആംആദ്മി പാർട്ടി. പ്രമേഹരോഗിയായ കെജ്‍രിവാളിന്റെ ശരീരഭാരം നാലര കിലോ കുറഞ്ഞുവെന്നും നില മോശമാകുമെന്നും മന്ത്രി അതിഷി മർലേന പറഞ്ഞു. അറസ്റ്റിൽ പ്രതിഷേധിച്ച് എഎപി ഞായറാഴ്ച ജന്തർമന്ദറിൽ ഉപവാസസമരം നടത്തും.

ഇ.ഡി കസ്റ്റഡിയിൽ നിന്ന് അരവിന്ദ് കെജ്‍രിവാളിനെ ജയിലിലേക്ക് അയച്ച ശേഷമാണ് ആരോഗ്യനില മോശമായത്. ആവശ്യമായ ചികിത്സ എത്രയും വേഗം മുഖ്യമന്ത്രിക്ക് ഉറപ്പാക്കണം.ആരോഗ്യനില വഷളായതിനെ തുടർന്ന് കുടുംബവും രംഗത്തുവന്നു. കെജ്‍രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ബിജെപി ആയിരിക്കുമെന്ന് മന്ത്രി അതിഷി മാർലെന പറഞ്ഞു.

കെജ്‍രിവാളിന്റെ ശരീരഭാരം വേഗത്തിൽ കുറയുന്നതിൽ തിഹർ ജയിൽ ഡോക്ടർമാരും ആശങ്ക അറിയിച്ചു. ഈ മാസം 7 ന് ജന്തർമന്തറിൽ നടക്കുന്ന ഉപവാസ സമരത്തിൽ ആം ആദ്മിയുടെ മുഴുവൻ മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കുമെന്ന് മന്ത്രി ഗോപാൽ റായ് പറഞ്ഞു.കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം വ്യാപിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം.


TAGS :

Next Story