Quantcast

ലഹരിക്കേസിൽ ആര്യൻഖാന് ജാമ്യം

ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-10-28 11:44:24.0

Published:

28 Oct 2021 11:19 AM GMT

ലഹരിക്കേസിൽ ആര്യൻഖാന് ജാമ്യം
X

മുംബൈ: ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. കേസ് പരിഗണിച്ച ജസ്റ്റിസ് നിതിൻ ഡബ്യൂ സാംബ്രെയാണ് ജാമ്യം അനുവദിച്ചത്.. ജാമ്യം അനുവദിക്കരുതെന്ന എൻസിബിയുടെ വാദം തള്ളിയാണ് കോടതി വിധി. നേരത്തെ രണ്ടു തവണ വിചാരണക്കോടതി ആര്യന് ജാമ്യം നിഷേധിച്ചിരുന്നു.

കൂട്ടുകാരന്റെ പക്കൽ ചരസ് ഉണ്ടെന്ന് ആര്യൻഖാന് അറിയാമായിരുന്നു. ആര്യൻഖാന്റെ സുഹൃത്തിന്റെ ഷൂസിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചതെന്ന് എൻ.സി.ബി വാദിച്ചു. രണ്ടു തവണ കോടതി ആര്യൻ ഖാന് ജാമ്യം നിഷേധിച്ചിരുന്നു. ഒക്‌ടോബർ മൂന്നിനായിരുന്നു ആര്യൻ ഖാൻ എൻസി ബി യുടെ കസ്റ്റഡിയിലാകുന്നത്.

ആര്യൻഖാൻ മയക്കുമരുന്നിന് അടിമയാണെന്നും ആര്യൻഖാന് ലഹരിവ്യാപാരികളുമായി അടുത്ത ബന്ധമുണ്ടെന്നും എൻ.സി.ബി ബോംബെ ഹൈക്കോടതിയിൽ വാദിച്ചെങ്കിലും ആര്യന്റെ കൈയ്യിൽ നിന്ന് ലഹരി മരുന്ന് ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിൽ ഇനിയും കസ്റ്റഡി കാലാവധി നീട്ടാനാകില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.

നേരത്തെ മുംബൈ പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഹർജി കോടതി തള്ളിയിരുന്നു. തുടർന്നാണ് ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.കൂട്ടുപ്രതികളായ ആര്യന്റെ സുഹൃത്ത് അർബാസ് മെർച്ചന്റ്,മോഡൽ മുൺ മുൺ ധമേച്ച എന്നിവർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഈ മാസം 3ന് ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെയാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. മുംബൈയിൽ നിന്നു ഗോവയിലേക്കു പുറപ്പെട്ട കോർഡിലിയ എന്ന കപ്പലിലായിരുന്നു ലഹരിവേട്ട. മുംബൈയിൽനിന്നു കൊച്ചി വഴി ലക്ഷദ്വീപിലേക്കും സർവീസ് നടത്തുന്ന കപ്പലാണിത്. രഹസ്യവിവരത്തെത്തുടർന്ന് എൻസിബി ഉദ്യോഗസ്ഥർ യാത്രക്കാരെപോലെ കയറുകയായിരുന്നു.

ഈ മാസം എട്ടു മുതൽ ആര്യനും സംഘവും മുംബൈ ആർതർ റോഡ് ജയിലിലായിരുന്നു.



TAGS :

Next Story