Quantcast

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ആരെന്നതിൽ ഇന്ന് തീരുമാനമായേക്കും

സത്യപ്രതിജ്ഞ ഈയാഴ്ച ഉണ്ടാകും

MediaOne Logo

Web Desk

  • Updated:

    2024-11-26 03:09:14.0

Published:

26 Nov 2024 1:18 AM GMT

Eknath Shinde, Devendra Fadnavis
X

മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ആരെന്നതിൽ ഇന്ന് തീരുമാനമായേക്കും. ഏകനാഥ് ഷിൻഡേയ്ക്കും ദേവേന്ദ്ര ഫഡ്നാവിസിനും രണ്ടര വർഷം വീതം നൽകാനുള്ള ചർച്ചകളിൽ തീരുമാനമായിട്ടില്ല . സത്യപ്രതിജ്ഞ ഈയാഴ്ച ഉണ്ടാകും. ജാർഖണ്ഡിൽ മന്ത്രിസഭ ചർച്ചകൾ അന്തിമഘട്ടത്തിലാണ്.

മഹാരാഷ്ട്രയിൽ സർക്കാരിന്‍റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ നീളുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയിലും ശിവസേനയിലും ഉള്ള തർക്കമാണ് പ്രഖ്യാപനം വൈകാൻ കാരണം. ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രി ആക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ്യം.

അതേസമയം ലാഡ്‌ലി ബഹൻ പദ്ധതി അടക്കം നടപ്പിലാക്കിയ ഷിൻഡേ തുടരണമെന്ന ശിവസേനയുടെ കടുംപിടുത്തമാണ് നേതാക്കളെ കുഴക്കുന്നത്. 6 എംപിമാരുള്ള ഷിൻഡെ പക്ഷത്തെ പിണക്കുന്നതിനോട് കേന്ദ്ര നേതൃത്വത്തിനും താല്പര്യവുമില്ല. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇന്നലെ ഡൽഹിയിലെത്തി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി.

മുഖ്യമന്ത്രി ആരെന്നുള്ളതിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. എന്നാൽ ഷിൻഡേയേ പിണക്കി ഒരു തീരുമാനം എടുത്താൽ വരാനിരിക്കുന്ന മുംബൈ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മറാത്താ വിഭാഗത്തിന്‍റെ വോട്ട് നഷ്ടപ്പെടുമോ എന്ന ആവലാതിയും നേതാക്കൾക്കുണ്ട്. ജാർഖണ്ഡിൽസഖ്യകക്ഷികൾക്ക് നിർണായ സ്ഥാനം നൽകിയാണ് മന്ത്രിസഭ രൂപീകരണം. കോൺഗ്രസ് ഒരു ക്യാബിനറ്റ് പദവിയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്ന് സഹമന്ത്രി സ്ഥാനങ്ങളും ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ.

TAGS :

Next Story