Quantcast

അസദുദ്ദീൻ ഉവൈസി എംപിയുടെ ഡൽഹിയിലെ വീടിന് നേരെ കല്ലേറ്

നാലാമത്തെ തവണയാണ് വീടിന് നേരെ കല്ലേറുണ്ടാകുന്നത്

MediaOne Logo

Web Desk

  • Updated:

    2023-02-20 02:59:50.0

Published:

20 Feb 2023 2:56 AM GMT

Asaduddin Owaisi , Stones Thrown Owaisi Delhi Home,, AIMIM Chief ,delhi police,ഉവൈസിയുടെ വീടിന് നേരെ കല്ലേറ്
X

ന്യൂഡൽഹി: എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഉവൈസിയുടെ ഡൽഹിയിലെ വീടിന് നേരെ കല്ലേറെന്ന് പരാതി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡൽഹിയിലെ അശോക റോഡിലെ വസതിയിൽ വൈകിട്ട് 5.30ഓടെയാണ് സംഭവം. അജ്ഞാതരായ ആളുകൾ കല്ലെറിയുകയും ജനാലകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തതായാണ് പരാതി.

'രാത്രി 11:30 ന് ഞാൻ വീട്ടിലെത്തിയപ്പോഴാണ് ജനലുകളുടെ ചില്ലുകൾ തകർന്നതായി കണ്ടത്. വീട്ടിനുള്ളിൽ കല്ലുകളും പാറക്കഷ്ണങ്ങളും ഉണ്ടായിരുന്നു. വൈകുന്നേരം 5:30 മണിയോടെ ഒരു സംഘം അക്രമികൾ വീടിന് നേരെ കല്ലെറിഞ്ഞതായി വീട്ടുജോലിക്കാരനാണ് അറിയിച്ചതെന്നും ഉവൈസി നൽകിയ പരാതിയിൽ പറയുന്നു.

തന്റെ വസതിക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിതെന്നും അസദുദ്ദീൻ ഉവൈസി പറഞ്ഞു. 'ഇത് നാലാം തവണയാണ് ഇത്തരമൊരു ആക്രമണം നടക്കുന്നത്. വീടിന് ചുറ്റും ആവശ്യത്തിന് സിസിടിവി ക്യാമറകളുണ്ട്. അതിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടാകും. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉയർന്ന സുരക്ഷാമേഖലയിൽ ഇത്തരത്തിലുള്ള ആക്രമണസംഭവങ്ങൾ നടക്കുന്നത് അപലനീയമാണെന്നും ഉവൈസിയുടെ പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ അഡീഷണൽ ഡിസിപിയുടെ നേതൃത്വത്തിൽ ഡൽഹി പൊലീസ് സംഘം വസതിയിലെത്തി തെളിവെടുപ്പ് നടത്തി.




TAGS :

Next Story