Quantcast

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഗെഹ്‍ലോട്ട് മത്സരിക്കുന്നതില്‍ തീരുമാനം ഇന്നുണ്ടായേക്കും

ഗെഹ്ലോട്ട് ഔദ്യോഗിക സ്ഥാനാർഥി ആയാൽ ജി-23 യിൽ നിന്ന് ശശി തരൂരാകും മത്സരിക്കുക

MediaOne Logo

Web Desk

  • Published:

    21 Sep 2022 1:00 AM GMT

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഗെഹ്‍ലോട്ട് മത്സരിക്കുന്നതില്‍ തീരുമാനം ഇന്നുണ്ടായേക്കും
X

ഡല്‍ഹി: അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും എന്ന അഭ്യൂഹങ്ങൾക്കിടെ അശോക് ഗെഹ്ലോട്ട് ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. താൻ നിർദേശിക്കുന്നയാളെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കണമെന്ന നിലപാട് സോണിയ ഗാന്ധിയോട് ആവർത്തിക്കും. ഗെഹ്ലോട്ട് ഔദ്യോഗിക സ്ഥാനാർഥി ആയാൽ ജി-23 യിൽ നിന്ന് ശശി തരൂരാകും മത്സരിക്കുക.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിർണായക നീക്കങ്ങളാണ് രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് നടത്തിയത്. സച്ചിൻ പൈലറ്റ് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ഇന്നലെ കേരളത്തിൽ എത്തിയതിന് പിന്നാലെ പാർട്ടി എം.എൽ.എമാരുടെ യോഗം ഗെഹ്ലോട്ടിന്‍റെ വസതിയിൽ ചേർന്നു. സച്ചിൻ പൈലറ്റിനെ ഒഴിവാക്കി വിളിച്ച യോഗത്തിൽ എം.എൽ.എമാരുടെ പിന്തുണ ഗെഹ്ലോട്ട് ഉറപ്പിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവരും. താൻ നിർദേശിക്കുന്ന ആളെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങളാണ് ഗെഹ്ലോട്ട് നടത്തുന്നത്. ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ ഭൂരിഭാഗം എം.എൽ.എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് ഗെഹ്ലോട്ട് അറിയിക്കും. ആവശ്യങ്ങൾ ഹൈക്കമാൻഡ് അംഗീകാരിച്ചാൽ അധ്യക്ഷ സ്ഥാനത്തേക്ക് ഗെഹ്ലോട്ട് മത്സരിക്കും.

ഗെഹ്ലോട്ട് താല്പര്യം അംഗീകരിച്ചാൽ രാജസ്ഥാൻ കോൺഗ്രസിൽ പെട്ടിത്തെറി ഉറപ്പാണ്. സച്ചിനെ എങ്ങനെ അനുനയിപ്പിക്കും എന്നതാണ് ഹൈക്കമാൻഡിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. രാഹുൽ ഗാന്ധി മത്സര രംഗത്ത് ഇല്ലാത്ത സാഹചര്യത്തിൽ ശശി തരൂർ തന്നെയാകും ജി-23 യിൽ നിന്ന് മത്സരിക്കുക. തരൂർ മനീഷ് തിവാരി അടക്കമുള്ള നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും.

TAGS :

Next Story