Quantcast

മണിപ്പൂരിൽ വീണ്ടും സംഘർഷം; താങ്ബുവിൽ അക്രമികൾ വീടിന് തീയിട്ടു

കലാപത്തെ തുടർന്ന് ക്യാമ്പുകളിലേക്ക് മാറിയ ആളുകളുടെ വീടുകൾക്കാണ്‌ തീയിട്ടത്.

MediaOne Logo

Web Desk

  • Updated:

    16 July 2023 10:27 AM

Published:

16 July 2023 9:45 AM

assailants set fire to a house in Manipur
X

ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിലെ താങ്ബുവിൽ അക്രമികൾ വീടിന് തീയിട്ടു. ബിഷ്ണുപൂർ-ചുരാചന്ദ്പൂർ അതിർത്തിയിൽ വെടിവെപ്പുണ്ടായതിനെ തുടർന്ന് ഗ്രാമത്തിൽ സുരക്ഷ വർധിപ്പിച്ചു. രണ്ടര മാസമായി തുടരുന്ന കലാപത്തിൽ പൊലീസിന്റെ കണക്ക് പ്രകാരം 150 പേരാണ് കൊല്ലപ്പെട്ടത്.

കലാപത്തെ തുടർന്ന് ക്യാമ്പുകളിലേക്ക് മാറിയ ആളുകളുടെ വീടുകൾക്കാണ്‌ തീയിട്ടത്. കഴിഞ്ഞ ദിവസം രാത്രി മാനസികാസ്വാസ്ഥ്യമുള്ള ഒരു സ്ത്രീയെ വെടിവെച്ചു കൊലപ്പെടുത്തുകയും അവരുടെ മുഖം വികൃതമാക്കുകയും ചെയ്തിരുന്നു.

അതിനിടെ കഴിഞ്ഞ 10 ദിവസമായി സ്ഥിതി മെച്ചപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. നേതാക്കളെ അവിടേക്ക് അയച്ച് കോൺഗ്രസ് അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

TAGS :

Next Story