Quantcast

അനധികൃത കൈയേറ്റമെന്ന് ആരോപിച്ച് അസമിൽ 161 കെട്ടിടങ്ങൾ തകർത്തു

കെട്ടിടങ്ങൾ പൊളിച്ചതോടെ കിടപ്പാടം നഷ്ടപ്പെട്ടവർ ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്. ഇതിനും വഴിയില്ലാത്തവർ തുറസ്സായ സ്ഥലങ്ങളിൽ തുടരുകയാണ്.

MediaOne Logo

Web Desk

  • Published:

    19 July 2022 3:12 AM GMT

അനധികൃത കൈയേറ്റമെന്ന് ആരോപിച്ച് അസമിൽ 161 കെട്ടിടങ്ങൾ തകർത്തു
X

ഗുവാഹതി: അസമിലെ കരിംഗഞ്ച് ജില്ലയിൽ രണ്ടു ദിവസത്തിനിടെ 161 കെട്ടിടങ്ങൾ ജില്ലാ ഭരണകൂടം തകർത്തു. അനധികൃത കൈയേറ്റമെന്ന് ആരോപിച്ചാണ് സുരക്ഷാസേനയെ വിന്യസിച്ച് കെട്ടിടങ്ങൾ തകർത്തത്. 90 കെട്ടിടങ്ങളാണ് ആദ്യദിവസം തകർത്തത്, വീടുകളും കടകളും ഉൾപ്പെടെ 71 കെട്ടിടങ്ങൾ രണ്ടാമത്തെ ദിവസം തകർത്തു. തങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെട്ടെന്നും ഭൂമിക്ക് രേഖകളുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. 20ലേറെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ തകർത്തത്.

തേയിലത്തോട്ടത്തിന് പാട്ടത്തിനെടുത്ത ഭൂമി കൈയേറ്റ മുക്തമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. കെട്ടിടങ്ങൾ പൊളിച്ചതോടെ കിടപ്പാടം നഷ്ടപ്പെട്ടവർ ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്. ഇതിനും വഴിയില്ലാത്തവർ തുറസ്സായ സ്ഥലങ്ങളിൽ തുടരുകയാണ്.

വീട്ടുടമകൾക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നതായി പത്താർക്കണ്ടി സർക്കിൾ ഓഫീസർ അർപ്പിത ദത്ത മജുംദാർ പറഞ്ഞു. ഇതോട് അനധികൃത കുടിയേറ്റത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്നും അനധികൃത കൈയേറ്റത്തിന്റെ വിശദാംശങ്ങൾ പത്രങ്ങളിൽ നൽകിയിരുന്നതായും അവർ കൂട്ടിച്ചേർത്തു.

മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ പത്താർകണ്ടി ടൗണിലാണ് രണ്ടാം ദിവസത്തെ നടപടിയെന്നും വീടുകൾ തകർത്തതോടെ അയ്യായിരത്തിലേറെ പേർക്ക് കിടപ്പാടം നഷ്ടപ്പെട്ടെന്നും പ്രദേശവാസികൾ പറയുന്നു.

TAGS :

Next Story