കഞ്ചാവ് ലഹരിയിൽ സ്വന്തം ലിംഗം മുറിച്ച് യുവാവ്; സമൂഹത്തിന്റെ നന്മക്ക് വേണ്ടിയെന്ന് വിശദീകരണം
നിലവില്‍ അലി ആശുപത്രിയില്‍ ചികില്‍സയിലാണ്. തന്റെ പിതാവ് മാനസിക വിഭ്രാന്തി ഉള്ളയാണെന്ന് അലിയുടെ മകൻ പറയുന്നു
കഞ്ചാവ് ലഹരിയിൽ സ്വന്തം ലിംഗം മുറിച്ചുമാറ്റി യുവാവ്. ആസാമിലെ സോനിത്പൂർ ജില്ലയിലെ ദേക്കർ ഗ്രാമത്തിലാണ് സംഭവം. എംഡി സഹജുൽ അലി എന്ന യുവാവാണ് ലിംഗം മുറിച്ചുമാറ്റിയത്. അലി മാനസികമായി അസ്വസ്ഥനാണെന്നാണ് റിപ്പോർട്ട്. നല്ലത് വരാന്‍ വേണ്ടിയാണ് താനിത് ചെയ്തതെന്നാണ് അലിയുടെ വാദമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വർഷങ്ങളായി അലി കഞ്ചാവ് മാത്രമല്ല മറ്റ് മയക്കുമരുന്നുകളും ഉപയോഗിച്ച് വരുന്നു. ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായാണ് ലിംഗം മുറിച്ചുമാറ്റിയതെന്നാണ് അലി മാധ്യമങ്ങളോട് പറഞ്ഞത്. കഞ്ചാവ് വലിക്കാന്‍ തന്റെ മതത്തില്‍ അനുവാദം ഇല്ല. എന്നാല്‍ തനിക്കത് ചെയ്യാതെ പറ്റില്ല. അതിനുശേഷം സമൂഹത്തില്‍ എന്തോ മോശം സംഭവിക്കാന്‍ പോകുന്നുവെന്ന് തനിക്ക് തോന്നി. കൂടുതൽ നന്മയ്ക്കുവേണ്ടിയും പ്രവൃത്തിയിൽ പശ്ചാത്തപിക്കുന്നതിനുമായി ലിംഗം മുറിച്ചുമാറ്റിയെന്നും അലി വിശദീകരിച്ചു.
നിലവില്‍ അലി ആശുപത്രിയില്‍ ചികില്‍സയിലാണ്. അതേസമയം, തന്റെ പിതാവ് മാനസിക വിഭ്രാന്തി ഉള്ളയാണെന്ന് അലിയുടെ മകൻ പറയുന്നു. മതത്തെ ഭയന്നാണ് വിചിത്രമായ നടപടി സ്വീകരിച്ചതെന്നും യുവാവ്
Adjust Story Font
16