ബീഡി ചോദിച്ചിട്ട് നൽകിയില്ല; അച്ഛനെ മകൻ കുത്തിക്കൊന്നു
പ്രതി 30 വയസ്സുള്ള സാംസുൾ ഹഖിനെ പിടികൂടിയതായി പൊലീസ് പറയുന്നു
അസമിൽ 50 വയസ്സുകാരനെ മകൻ കുത്തിക്കൊന്നു. ബീഡി നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ബാർപേട്ട ജില്ലയിലാണ് സംഭവം. 50 വയസ്സുള്ള ലാൽമിയയാണ് കൊല്ലപ്പെട്ടത്. പ്രതി 30 വയസ്സുള്ള സാംസുൾ ഹഖിനെ പിടികൂടിയതായി പൊലീസ് പറയുന്നു.
മകൻ ലാൽമിയയോട് ഒരു ബീഡി ചോദിച്ചു. വീണ്ടും ചോദിച്ചപ്പോൾ ലാൽമിയ നൽകിയില്ല. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുപിതനായ മകൻ അച്ഛനുമായി അടിപിടി കൂടി. തുടർന്ന് ദേഷ്യത്തിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സാംസുൾ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Next Story
Adjust Story Font
16