ഗൂഗിൾ മാപ്പ് നോക്കി എത്തിയത് നാഗാലാൻഡിൽ; അസം പൊലീസിനെ കെട്ടിയിട്ട് തല്ലി നാട്ടുകാർ
യൂണിഫോമിടാതെ ആയുധം കയ്യിൽ കരുതി നടന്ന സംഘത്തെ നാട്ടുകാർ തല്ലിയത് കൊടും ക്രിമിനലുകളെന്ന് തെറ്റിദ്ധരിച്ച്
കൊഹിമ: റെയ്ഡിനിടെ ഗൂഗിൾ മാപ്പ് നോക്കി അറിയാതെ നാഗലാൻഡിലെത്തിയെ അസം പൊലീസ് സംഘത്തെ വളഞ്ഞിട്ട് തല്ലി നാട്ടുകാർ. നാഗാലാൻഡിലെ മൊക്കോക്ചുങ് ജില്ലയിലാണ് സംഭവം.
യൂണിഫോമില്ലാതെ പ്രതികളെ തിരഞ്ഞിറങ്ങിയ പൊലീസുകാർ കയ്യിൽ ആയുധങ്ങൾ കരുതിയിരുന്നു. ചൊവ്വാഴ്ച അർധരാത്രിയാണ് ഇവർ മാപ്പ് നോക്കി നാഗാലാൻഡിലെത്തിപ്പെട്ടത്. അർധരാത്രി ആയുധധാരികളെ കണ്ട നാട്ടുകാർ ഇവർ അസമിൽ നിന്നെത്തിയ കൊടും കുറ്റവാളികളാണെന്ന് തെറ്റിദ്ധരിച്ച് മർദിക്കുകയായിരുന്നു.
16 പൊലീസുകാരിൽ മൂന്ന് പേർ യൂണിഫോം ധരിച്ചിരുന്നു. പൊലീസുകാരാണ് തങ്ങളെന്ന് പലതവണ പറഞ്ഞിട്ടും നാട്ടുകാർ അംഗീകരിച്ചില്ലെന്ന് മാത്രമല്ല ഇവരെ കെട്ടിയിടുകയുമായിരുന്നു.
ഒടുവിൽ ഏറെ നേരത്തിന് ശേഷം യൂണിഫോമിട്ടവർ പൊലീസുകാർ തന്നെയെന്ന് നാട്ടുകാർക്ക് ബോധ്യപ്പെടുകയും ഇവരെ അഴിച്ചുവിടുകയുമായിരുന്നു. അഴിച്ചുവിട്ടവർ തങ്ങൾ കുടുങ്ങിയ കാര്യം അസമിലെ അധികാരികളെ അറിയിച്ചു. തുടർന്ന് ഇവർ അസം പൊലീസുമായി ബന്ധപ്പെട്ടു.
വിവരം ലഭിച്ച ഉടൻ അസം പൊലീസ് സംഭവസ്ഥലത്തെത്തി ബാക്കി പൊലീസുകാരെ മോചിപ്പിച്ചു.
Adjust Story Font
16