ബിസ്‌കറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് അസമിൽ 14കാരന് പൊലീസിന്റെ ക്രൂരമർദനം
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി മോറിഗാവ് പൊലീസ് സൂപ്രണ്ട് അപർണ പറഞ്ഞു. ആരോപണവിധേയരായ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും അപർണ പറഞ്ഞു.
പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ട കാറിൽ നിന്ന് ബിസ്‌കറ്റ് മോഷ്ടിച്ചെന്നാരോപിച്ച് 14 കാരന് പൊലീസിന്റെ ക്രൂരമർദനം. അസമിലെ മൊറിഗാവ് ലാഹരിഘട്ട് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആണ് മർദിച്ചത്. കുട്ടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇയാളെ സസ്‌പെൻഡ് ചെയ്തു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി മോറിഗാവ് പൊലീസ് സൂപ്രണ്ട് അപർണ പറഞ്ഞു. ആരോപണവിധേയരായ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും അപർണ പറഞ്ഞു.
മാർച്ച് ഒമ്പതിനാണ് പൊലീസുകാരൻ കുട്ടിയെ മർദിച്ചത്. സിവിൽ ഡ്രസിലുള്ള ഓഫീസർ കുട്ടിയെ മർദിക്കുന്നതിന്റെയും കുട്ടി മർദനം നിർത്താൻ അപേക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങളടങ്ങിയ വീഡിയോ ആണ് പ്രചരിച്ചത്. ഗുവാഹതിയിൽ കുടുംബത്തോടൊപ്പം സഞ്ചരിച്ച ബൈക്ക് യാത്രികനെ മർദിച്ചതിന് ട്രാഫിക് പൊലീസ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രായപൂർത്തിയാവാത്ത ആൺകുട്ടിക്ക് നേരെയുണ്ടായ ആക്രമണം.
Adjust Story Font
16