അസം വെടിവെപ്പ്; പോപ്പുലർ ഫ്രണ്ടിനെതിരെ അസം മുഖ്യമന്ത്രി
60 ആളുകളെ ഒഴിപ്പിക്കാനാണ് പൊലീസകാരടങ്ങുന്ന സംഘം സംഭവസ്ഥലത്ത് എത്തിയത് എന്നാൽ അവിടെ 10000 ത്തോളം ആളുകളുണ്ടായിരുന്നു
അസം ധോൽപ്പൂരിലുണ്ടായ വെടിവെപ്പിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറ്റപ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടലിനെ കുറിച്ച് വാർത്താസമ്മേളനത്തിലുയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുടിയൊഴിപ്പിക്കലിനെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ പേര് സംശയിക്കുന്നുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
60 ആളുകളെ ഒഴിപ്പിക്കാനാണ് പൊലീസകാരടങ്ങുന്ന സംഘം സംഭവസ്ഥലത്ത് എത്തിയതെന്നും എന്നാൽ അവിടെ 10000 ത്തോളം ആളുകളുണ്ടായിരുന്നെന്നും അവരെ അവിടെ എത്തിച്ചത് പോപ്പുലർ ഫ്രണ്ട് ആകാമെന്ന സംശയം പലർക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16