മുസ്‌ലിം ജനസംഖ്യ നിയന്ത്രിക്കാന്‍ 'പോപ്പുലേഷന്‍ ആര്‍മി' രൂപീകരിക്കുമെന്ന് അസം മുഖ്യമന്ത്രി
ആയിരം യുവാക്കളെ ഉള്‍പ്പെടുത്തിയാണ് ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് ബോധവത്കരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്.
മുസ്‌ലിം ജനസംഖ്യ നിയന്ത്രിക്കാന്‍ പോപ്പുലേഷന്‍ ആര്‍മി രൂപീകരിക്കുമെന്ന് അസം മുഖ്യമന്ത്രി. ജനനനിയന്ത്രണ സംവിധാനങ്ങളെക്കുറിച്ചും ജനസംഖ്യാ നിയന്ത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവല്‍ക്കരിക്കാനാണ് പോപുലേഷന്‍ ആര്‍മി രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് ബോധവത്കരിക്കാനും ജനനനിയന്ത്രണ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നതിനുമായി 1000 യുവാക്കളെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് ബോധവത്കരിക്കാന്‍ ആശാ വര്‍ക്കര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2001 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ഹിന്ദു സമുദായത്തിലെ ജനസംഖ്യാവളര്‍ച്ച 10 ശതമാനമാണ്, എന്നാല്‍ മുസ്‌ലിംകളില്‍ ഇത് 29 ശതമാനമാണ്. ജനസംഖ്യ കുറവായതിനാല്‍ അസമിലെ ഹിന്ദുക്കള്‍ മെച്ചപ്പെട്ട ജീവിതമാണ് നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16