Quantcast

ബി.ജെ.പി വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ കണ്ടെത്താൻ ചർച്ചകൾ; രാജസ്ഥാനിലും ചത്തീസ്‍ഗഡിലും പുതുമുഖങ്ങൾക്ക് സാധ്യത

തുടര്‍ഭരണത്തിലേക്ക് നയിച്ച മുഖ്യമന്ത്രിമാരെ തുടരാൻ അനുവദിക്കുകയാണ് ബി.ജെ.പിയുടെ കീഴ്വഴക്കം

MediaOne Logo

Web Desk

  • Updated:

    2023-12-04 01:18:29.0

Published:

4 Dec 2023 1:13 AM GMT

bjp celebrations
X

ബി.ജെ.പിയുടെ ആഘോഷത്തില്‍ നിന്ന്

ഡല്‍ഹി: ബി.ജെ.പി വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ കണ്ടെത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ തുടരാനാണ് സാധ്യത . രാജസ്ഥാനിലും ചത്തീസ്ഗഡിലും മുഖ്യമന്ത്രി പദവിയിലേക്ക് പുതുമുഖങ്ങളെ കണ്ടെത്താനാണ് നീക്കം.

വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലും പ്രവർത്തിച്ചത് മോദി പ്രഭാവം ആയതിനാൽ സംസ്ഥാന നേതാക്കൾക്ക് വിജയത്തിന്‍റെ പൂർണ അവകാശ വാദം ഉന്നയിക്കാൻ കഴിയില്ല. തുടര്‍ഭരണത്തിലേക്ക് നയിച്ച മുഖ്യമന്ത്രിമാരെ തുടരാൻ അനുവദിക്കുകയാണ് ബി.ജെ.പിയുടെ കീഴ്വഴക്കം . ഈ സാധ്യതയാണ് മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന്‍റെ പേര് ഉയർന്നു കേൾക്കാൻ കാരണം.കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും രണ്ടു സഹമന്ത്രിമാരും അടക്കം അടക്കം 7 എംപിമാർ മധ്യപ്രദേശിൽ മത്സരിച്ചിരുന്നു .ദേശീയ ജനറൽ സെക്രട്ടറിയും ഇൻഡോർ നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിക്കുകയും ചെയ്ത കൈലാഷ് വിജയ വർഗീയയും മുഖ്യമന്ത്രി പദവിയിലേക്ക് അവകാശവാദം ഉന്നയിച്ചു.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഭോപ്പാൽ ദുരിത ബാധിതരെയാണ് ശിവരാജ് സിങ് ചൗഹാൻ സന്ദർശിച്ചത് . വരുംകാലത്തും പാലിക്കുന്ന ഉറപ്പ് ഇവർക്ക് നൽകിയത് . പരോക്ഷമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം സ്വയം ഉയർത്തിക്കാട്ടുകയാണ് എന്നും നിരീക്ഷിക്കുന്നുണ്ട്. മുന്മുഖ്യമാരായ രമൺ സിങ് ഛത്തീസ്‌ഗഡിലും വസുന്ധരെ രാജെ സിന്ധ്യ രാജസ്ഥാനിലും വിജയിച്ചിട്ടുണ്ടെങ്കിലും ഇവരെ വീണ്ടും പരിഗണിക്കുമോ എന്ന് കണ്ടറിയണം. കേന്ദ്രജല ശക്തി മന്ത്രി ഗജേന്ദ്ര ശെഖാവത്തിനെയാണ് കേന്ദ്ര നേതൃത്വത്തിന് രാജസ്ഥാനിൽ താല്‍പര്യം.ഛത്തീസ്‌ ഗഡ്‌ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അരുൺ സാവോ, കേന്ദ്ര മന്ത്രി രേണുക സിങ് എന്നിവരും എന്നിവരും പരിഗണനയിലുണ്ട് . പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് അന്തിമമായി തീരുമാനം കൈക്കൊള്ളുന്നത്.



TAGS :

Next Story