Quantcast

പാർട്ടി സ്ഥാനാർഥികൾ തോൽക്കാൻ സാധ്യതയെന്ന് കോൺഗ്രസ് നേതാവിന്റെ കത്ത് ബിജെപി പ്രചരിപ്പിച്ചെന്ന് ആരോപണം; ഹിമാചലിൽ വോട്ടെടുപ്പ് പൂർത്തിയായി

ബിജെപി സ്ഥാനാർഥി പ്രേമിയുടെ കടയിൽ നിന്ന് 14 ലക്ഷം രൂപ പൊലീസ് പിടികൂടി

MediaOne Logo

Web Desk

  • Updated:

    2022-11-12 17:48:05.0

Published:

12 Nov 2022 3:21 PM GMT

പാർട്ടി സ്ഥാനാർഥികൾ തോൽക്കാൻ സാധ്യതയെന്ന് കോൺഗ്രസ് നേതാവിന്റെ കത്ത് ബിജെപി പ്രചരിപ്പിച്ചെന്ന് ആരോപണം; ഹിമാചലിൽ വോട്ടെടുപ്പ് പൂർത്തിയായി
X

ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഹിമാചലിൽ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി. 65.95 ശതമാനമാണ് പോളിങ്. അതിനിടെ, കോൺഗ്രസ് സ്ഥാനാർഥികൾ തോൽക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന കത്ത് മുതിർന്ന നേതാവ് രാജീവ് ശുക്ലയുടെ പേരിൽ ബിജെപി പ്രചരിപ്പിക്കുന്നു എന്ന് കോൺഗ്രസ് ആരോപിച്ചു. വ്യാജ കത്ത് പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ബിജെപിക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബായ്ജ്‌നാഥ് ബിജെപി സ്ഥാനാർഥി പ്രേമിയുടെ കടയിൽ നിന്ന് 14 ലക്ഷം രൂപ പൊലീസ് പിടികൂടിയതിന് പിന്നാലെ വോട്ടർമാർക്ക് ബിജെപി പണം നൽകിയെന്ന് കോൺഗ്രസ് ആരോപിച്ചു.

ഹിമാചൽ പ്രദേശിൽ കനത്ത തണുപ്പ് രാവിലെ പോളിങിനെ ബാധിച്ചെങ്കിലും ഉച്ചയോടെ പോളിങ് ശതമാനം ഉയർന്നു. മാണ്ഡിയിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തി. സപ്തിയിലാണ് ഏറ്റവും കുറവ് പോളിങ്. മുഖ്യമന്ത്രി ജയറാം താക്കൂർ ക്ഷേത്ര ദർശനം നടത്തിയ ശേഷം സെറാജിലെ 44ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ഭരണത്തുടർച്ച ഉറപ്പാണെന്നും മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ പറഞ്ഞു.

കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭ സിംഗ് രാംപൂരിൽ വോട്ട് രേഖപ്പെടുത്തി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, മുൻ മുഖ്യമന്ത്രി പ്രേം കുമാർ ധുമൽ എന്നിവർ ഹാമിർപൂർ വോട്ട് ചെയ്തു. ബിജെപി അധ്യക്ഷൻ ജെ പി നദ്ദ വിജയ്പൂരിലും കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ഷിംലയിലും വോട്ട് രേഖപ്പെടുത്തി.

Assembly polls in Himachal have been completed

TAGS :

Next Story