മഹാത്മാഗാന്ധി സ്ഥാപിച്ച സ്‌കൂളിൽ സർവമത പ്രാർഥന വിലക്കി അധ്യാപകൻ
പ്രാർഥനയ്‌ക്കെത്തിയ വിദ്യാർഥിനികളെ സ്‌കൂളിലെ ഹിന്ദി അധ്യാപകനാണ് വിലക്കിയത്. ഇയാൾ വിദ്യാർഥികളെ പൊതുമധ്യത്തിൽ അധിക്ഷേപിച്ചതായും പരാതിയുണ്ട്
അഹമ്മദാബാദ്: മഹാത്മാഗാന്ധി സ്ഥാപിച്ച സ്‌കൂളിൽ സർവമത പ്രാർഥനയ്ക്ക് വിലക്ക്. ഗുജറാത്ത് വിദ്യാപീഠിൽ പ്രാർഥനയ്‌ക്കെത്തിയ വിദ്യാർഥിനികളെ സ്‌കൂളിലെ ഹിന്ദി അധ്യാപകനാണ് വിലക്കിയത്. ഇയാൾ വിദ്യാർഥികളെ പൊതുമധ്യത്തിൽ അധിക്ഷേപിച്ചതായും പരാതിയുണ്ട്.
ആഗസ്റ്റ് 4നായിരുന്നു സംഭവം. പ്രാർഥന വിലക്കിയ അധ്യാപകന്റെ നടപടിയെ എതിർത്ത് മറ്റ് അധ്യാപകർ രംഗത്തെത്തിയെങ്കിലും സംഭവത്തിൽ വിദ്യാർഥികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധസൂചകമായി വിദ്യാർഥികൾ തിങ്കളാഴ്ച സ്‌കൂളിൽ കറുത്ത റിബൺ ധരിച്ചാണെത്തിയത്.
സ്‌കൂൾ പ്രവർത്തനമാരംഭിച്ചതു മുതൽ ആചരിച്ചു വരുന്നതാണ് സർവമത പ്രാർഥന. നിലവിൽ സംസ്ഥാന സർക്കാരിന്റെ കീഴിലാണ് സ്‌കൂൾ.
Next Story
Adjust Story Font
16