Quantcast

രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള പാലം കൂടിയാണ് അടല്‍സേതു

MediaOne Logo

Web Desk

  • Published:

    12 Jan 2024 8:20 AM GMT

Atal Setu,Atal Setu, Indias Longest Sea Bridge, Prime Minister,Sea Bridge india,latest national news,അടല്‍സേതു
X

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലമായ അടല്‍സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള പാലം കൂടിയാണിത്. മുംബൈയിൽ നിന്നും നവി മുംബൈയിലേക്കാണ് പാലം.

'അടല്‍ ബിഹാരി വാജ്പേയി സേവാരി - നവ ഷേവ അടല്‍ സേതു' എന്ന് പേരിട്ടിരിക്കുന്ന മുംബൈ ട്രാന്‍സ്ഹാര്‍ബര്‍ ലിങ്ക് ആണ് ഇന്ന് തുറന്നു കൊടുക്കുന്നത്. മൊത്തം 17,840 കോടിയിലധികം രൂപ ചെലവിലാണ് അടല്‍ സേതു നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 21.8 കിലോമീറ്റര്‍ നീളമുള്ള 6 വരി പാലത്തിന് കടലില്‍ 16.5 കിലോമീറ്ററും കരയില്‍ 5.5 കിലോമീറ്ററും നീളമുണ്ട്.. ഇത് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അതിവേഗം എത്തിച്ചേരാം.

മുംബൈയില്‍ നിന്ന് പുണെ, ഗോവ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കുകയും ചെയ്യും. ഇത് മുംബൈ തുറമുഖവും ജവഹര്‍ലാല്‍ നെഹ്റു തുറമുഖവും തമ്മിലുള്ള ഗതാഗതവും മെച്ചപ്പെടുത്തും2016 ഡിസംബറില്‍ പ്രധാനമന്ത്രിയാണ് പാലത്തിന് തറക്കല്ലിട്ടത്.

ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷയ്ക്കും പാലത്തിൽ പ്രവേശനമില്ല. പാലത്തിലൂടെ നിത്യേനെ യാത്ര ചെയ്യുന്നവർക്ക് പ്രതിമാസം പതിനായിരത്തിലധികം രൂപ ചിലവാകും. മുംബൈയിൽ നിന്നും നവി മുംബൈയിലേക്കുള്ള യാത്ര ദൂരം 2 മണിക്കൂറിൽ നിന്നും 20 മിനിറ്റ് ആയി കുറയും എന്നതാണ് ഏറ്റവും വലിയ നേട്ടം.

TAGS :

Next Story