ആക്രമണം നടക്കാന്‍ സാധ്യത: അതീഖ് അഹമ്മദിന്‍റെ കൊലപാതകികളെ മറ്റൊരു ജയിലിലേക്ക് മാറ്റി
കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
ലഖ്‌നൗ: സമാജ് വാദി പാർട്ടി മുൻ എം.പി അതീഖ് അഹ്മദിന്റെയും സഹോദരൻ അഷ്റഫ് അഹ്മദിന്റെയും കൊലപാതകികളെ ഉത്തർ പ്രദേശിലെ മറ്റൊരു ജയിലിലേക്ക് മാറ്റി. സണ്ണി സിങ്, അരുൺ മൗര്യ, ലവ് ലേഷ് തൊവാരി എന്നിവരാണ് നൈനി ജയിലിൽ നിന്ന് പ്രതാപ്ഗഡ് ജയിലിലേക്കാണ് മാറ്റിയത്.
നൈനി ജയിലിൽ വെച്ച് പ്രതികൾക്കെതിരെ ആക്രമണം നടക്കാനുള്ള സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. മൂവരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി വൈദ്യപരിശോധനയ്‌ക്കായി പ്രയാഗ്‌രാജ് ആശുപത്രിയിലേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടുപോകുന്നതിനിടെയാണ് മൂന്ന് അക്രമികൾ അതീഖ്അ ഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും വെടിവെച്ച് വീഴ്ത്തിയത്.
കൊലപാതകം, വധശ്രമം, ആയുധനിയമം ലംഘനം എന്നീ കുറ്റങ്ങളാണ് മൂന്ന് പേർക്കെതിരെയും പൊലീസ് ചുമത്തിയിരിക്കുന്നത്. വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് രണ്ട് തോക്കുകളെങ്കിലും കണ്ടെടുത്തു.പൊലീസ് കസ്റ്റഡിയിൽ കിട്ടിയ വിവരം അറിഞ്ഞത് മുതൽ അതീഖിനെയും അഷ്‌റഫിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി പ്രതികളിലൊരാൾ പൊലീസിനോട് സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Adjust Story Font
16