സൽമാൻ ഖുർഷിദിന്റെ വീടിന് നേരെ ആക്രമണം; വീട്ടുപകരണങ്ങൾ തീയിട്ടു
അയോധ്യ കേസുമായി ബന്ധപ്പെട്ട് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെക്കുറിച്ച് വിശദീകരിക്കുന്നതാണ് സൽമാൻ ഖുർഷിദിന്റെ പുസ്തകം. രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദിന്റെ വീടിന് നേരെ ആക്രമണം. നൈനിറ്റാളിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. തീയിട്ടതിന്റെ ദൃശ്യങ്ങൾ സൽമാൻ ഖുർഷിദ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഹിന്ദുത്വത്തെ ഐ.എസുമായി താരതമ്യപ്പെടുത്തിയ അദ്ദേഹത്തിന്റെ പുസ്തകത്തിനെതിരെ സംഘപരിവാർ സംഘടനകൾ പ്രതിഷേധമുയർത്തിയിരുന്നു.
ഇങ്ങനെയൊരു കാളിങ് കാർഡിന്റെ ആവശ്യമില്ലായിരുന്നു, അല്ലാതെ തന്നെ ഈ വാതിലുകൾ നിങ്ങൾക്കായി തുറക്കുമായിരുന്നു. ഇതല്ല ഹിന്ദൂയിസം എന്ന് ഇപ്പോഴും പറയുന്നത് തെറ്റാണോ? എന്ന തലക്കെട്ടോടെയാണ് ഖുർഷിദ് തീയിച്ചതിന്റെ ഫോട്ടോയും വീഡിയോയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അയോധ്യ കേസുമായി ബന്ധപ്പെട്ട് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെക്കുറിച്ച് വിശദീകരിക്കുന്നതാണ് സൽമാൻ ഖുർഷിദിന്റെ പുസ്തകം. രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ പുസ്തകം ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്നാണ് സംഘപരിവാർ സംഘടനകളുടെ വാദം. പുസ്തകം നിരോധിക്കണം എന്നാവശ്യപ്പെട്ട് തെലുങ്കാനയിലെ ബിജെപി എംഎൽഎ രാജാ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചു.
Adjust Story Font
16