Quantcast

ബീഫാണെന്ന് സംശയിക്കുന്ന മാംസം കടത്തി; മധ്യപ്രദേശിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മിവേ ടൗൺ നിവാസിയായ ഇയാളുടെ ഓട്ടോറിക്ഷയിൽ നിന്ന് കണ്ടെത്തിയ മാംസം ബീഫാണോയെന്ന് പരിശോധിക്കാൻ ലാബിലേക്ക് അയച്ചതായും പൊലീസ്

MediaOne Logo

Web Desk

  • Published:

    16 Dec 2022 4:18 PM GMT

ബീഫാണെന്ന് സംശയിക്കുന്ന മാംസം കടത്തി; മധ്യപ്രദേശിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
X

ഇൻഡോർ: ബീഫാണെന്ന് സംശയിക്കപ്പെടുന്ന മാംസം കടത്തിയതിന് മധ്യപ്രദേശിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വെള്ളിയാഴ്ച ഇൻഡോറിലാണ് ഒവൈസെന്ന ഡ്രൈവർ അറസ്റ്റിലായത്. ഐപിസിയുടെ സെക്ഷൻ 279 (അപകടകരമായ ഡ്രൈവിംഗ്), ഗോവധ നിരോധന നിയമം എന്നിവ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് ചന്ദൻ നഗർ പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് അഭയ് നേമ പറഞ്ഞു.

മിവേ ടൗൺ നിവാസിയായ ഇയാളുടെ ഓട്ടോറിക്ഷയിൽ നിന്ന് കണ്ടെത്തിയ മാംസം ബീഫാണോയെന്ന് പരിശോധിക്കാൻ ലാബിലേക്ക് അയച്ചതായും പൊലീസ് ഓഫീസർ അറിയിച്ചു.

അതേസമയം, കേസ് രജിസ്റ്റർ ചെയ്യും മുമ്പ് പൊലീസ് സ്‌റ്റേഷനിലെത്തിയ ബജ്രഗ്ദൾ പ്രവർത്തകർ കടുത്ത നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ബീഫുമായി അതിവേഗത്തിൽ പോയ ഓട്ടോ പല വാഹനങ്ങളിലും ഇടിച്ചിരുന്നുവെന്നും തുടർന്ന് തങ്ങൾ തടയുകയായിരുന്നുവെന്നും ബജ്രഗ്ദൾ യൂണിറ്റ് കോർഡിനേറ്റർ തന്നു ശർമ അവകാശപ്പെട്ടു.

Auto driver arrested in Madhya Pradesh for smuggling meat suspected to be beef.

TAGS :

Next Story