അയോധ്യയിലെ എഡിഎം ദുരൂഹസാചര്യത്തിൽ മരിച്ച നിലയിൽ
ഡിസംബറിൽ വിരമിക്കാനിരിക്കുന്നതിനിടയിലാണ് ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

ലഖ്‌നൗ: അയോധ്യയിലെ എഡിഎമ്മിനെ ഔദ്യോഗിക വസതിയിൽ ദുരൂഹസാചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സുർജീത് സിങ്ങിനെയാണ് (58) ഔദ്യോഗിക വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
എഡിഎമ്മിന്റെറെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗം നടന്നതിന്റെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
വീട്ടുജോലിക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം കണ്ടയുടൻ സുരക്ഷാ ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു. മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
എഡിഎം തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ശേഷം അയോധ്യയയിലായിരുന്നു നിയമനം. ഒരു വർഷം മുമ്പാണ് അയോധ്യയിൽ എഡിഎമ്മായി സുർജീത് സിങ്ങ് ചുമതലയേൽക്കുന്നത്. ഈ വർഷം ഡിസംബറിൽ അദ്ദേഹം വിരമിക്കാനിരിക്കുകയായിരുന്നു. സുർജീതിന്റെ കുടുംബം കാൺപൂരിലാണ് താമസിക്കുന്നത്.
Adjust Story Font
16