ബിജെപി എംഎൽഎമാർ ഉൾപ്പെട്ട അയോധ്യ ഭൂമിയിടപാട്: അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അടുത്തയാഴ്ച റിപ്പോർട്ട് സമർപ്പിക്കും
അയോധ്യയിലെ ഉദ്യോഗസ്ഥരും എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും അവരുടെ ബന്ധുക്കളും ഉൾപ്പെട്ട ഭൂമി ഇടപാടുകൾ സംബന്ധിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് അടുത്താഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിക്കും. 2019 നവംബർ ഒമ്പതിലെ സുപ്രീം കോടതി വിധിക്ക് ശേഷം അയോധ്യ രാമക്ഷേത്രത്തിന് ചുറ്റളവിലുള്ള ഭൂമികൾ വ്യാപകമായി വാങ്ങിക്കൂട്ടിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെയാണ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.ഇതിൽ മൂന്ന് ഭൂമി ഇടപാടുകളിൽ പങ്കാളികളായ മഹർഷി രാമായൺ വിദ്യാപീഠ് ട്രസ്റ്റ് (എംആർവിടി), ദളിത് ഗ്രാമീണരിൽ നിന്ന് ഭൂമി വാങ്ങിയതിലെ ക്രമക്കേട് അന്വേഷിച്ചു വരികയാണ്.
ഉത്തർ പ്രദേശിലെ റവന്യൂ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി രാധേയ് ശ്യാം മിശ്രക്കാണ് അന്വേഷണ ചുമതല. ഭൂമി കൈമാറിയതിന്റെ രേഖകളും മറ്റും പരിശോധിക്കാൻ അദ്ദേഹം അയോധ്യ സന്ദർശിച്ചിരുന്നെന്ന് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇതിനെ കുറിച്ച് പ്രതികരിക്കാൻ മിശ്ര തയ്യാറായില്ല. മിശ്ര റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അത് അടുത്തയാഴ്ച മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യൂ) മനോജ് കുമാർ സിംഗ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
അയോധ്യയിൽ സ്ഥലം വാങ്ങുന്നവരിൽ കുറഞ്ഞത് 15 പേരെങ്കിലും പ്രാദേശിക ജനപ്രതിനിധികളും അയോധ്യയിൽ സേവനം അനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥരും അവരുടെ അടുത്ത ബന്ധുക്കൾ, ഭൂമി ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കുന്ന ചുമതലയിലുണ്ടായിരുന്നു പ്രാദേശിക റവന്യൂ ഉദ്യോഗസ്ഥരുമായിരുന്നു. ഉദ്യോഗസ്ഥർ സ്ഥലം വാങ്ങിക്കൂട്ടുന്ന വാർത്ത ഇന്ത്യൻ എക്‌സ്പ്രസാണ് ആദ്യം പുറത്ത് വിട്ടത്.
Adjust Story Font
16