Quantcast

ബാബ സിദ്ദിഖിയുടെ കൊലപാതകം; പിന്നില്‍ ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാ സംഘം

കൊലപാതകം നടൻ സൽമാൻഖാനുള്ള മുന്നറിയിപ്പാണെന്ന് ഗുണ്ടാ സംഘം

MediaOne Logo

Web Desk

  • Published:

    13 Oct 2024 12:54 PM GMT

ബാബ സിദ്ദിഖിയുടെ കൊലപാതകം; പിന്നില്‍ ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാ സംഘം
X

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാ സംഘം. സമൂഹമാധ്യമത്തിലൂടെയാണ് എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയി സംഘം ഏറ്റെടുത്തത്. കൊലപാതകം നടൻ സൽമാൻഖാനുള്ള മുന്നറിയിപ്പാണെന്നും സംഘം ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം കേസിലെ മറ്റു രണ്ടു പ്രതികളെ കൂടി

കൊലപാതകം നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസമായി മുംബൈയിൽ തങ്ങിയ പ്രതികൾ ബാബ സിദ്ദിഖിയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. കേസിനെ കുറിച്ച് അന്വേഷിക്കാൻ ഡൽഹി പോലീസിന്റെ പ്രത്യേക അന്വേഷണസംഘം മുംബൈയിലെത്തി. ഹരിയാന, ഉത്തർപ്രദേശ് സ്വദേശികളായ ഗുർമയിൽ സിങ്, ധർമരാജ് കശ്യപ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു രണ്ട് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം പ്രതി ഗുർമയിൽ സിങ്ങിനെ ഈ മാസം 21 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. എന്നാൽ പ്രതി ഉത്തർപ്രദേശ് സ്വദേശി ധരംരാജ് കശ്യപിൻ്റെ പ്രായം തെളിയിക്കാൻ കോടതി നിർദ്ദേശിച്ചു. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രാജിവെക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

മകനും ബാന്ദ്ര ഈസ്റ്റ് എംഎൽഎയുമായ സീഷാൻ സിദ്ദിഖിന്‍റെ ഓഫീസിന് പുറത്ത് വെച്ചാണ് ബാബ സിദ്ദിഖിന് വെടിയേറ്റത്. വൈ കാറ്റഗറി സുരക്ഷയുള്ള സിദ്ദിഖി ബോളിവുഡ് താരങ്ങളുമായി അടുപ്പം പുലർത്തുന്ന ആളുകൂടിയായിരുന്നു . സംഭവത്തിന് പിന്നാലെ സൽമാൻ ഖാന്റെ വസതിക്ക് സുരക്ഷ വർധിപ്പിച്ചു.

TAGS :

Next Story