Quantcast

കർണാടകയിലെ തിരിച്ചടി: ബിജെപി നേതാക്കൾക്ക്‌ വിമർശനം

സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ വീഴ്ചകൾ സംഭവിച്ചു എന്ന നിലപാടിലാണ് ദേശീയ നേതൃത്വം

MediaOne Logo

Web Desk

  • Updated:

    2023-05-14 09:59:07.0

Published:

14 May 2023 9:48 AM GMT

Backlash in Karnataka: Criticism against BJP leaders
X

കർണാടക: കർണാടകയിൽ കനത്ത തിരിച്ചടി നേരിട്ട ബിജെപിയിൽ, നേതാക്കൾക്കെതിരെ വിമർശനം ഉയരുന്നു. സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലിനും സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിനുമെതിരെയാണ് വിമർശനം. സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ വീഴ്ചകൾ സംഭവിച്ചു എന്ന നിലപാടിലാണ് ദേശീയ നേതൃത്വം.

ബി.എൽ സന്തോഷ് സ്ഥാനാർഥി നിർണയത്തിലുൾപ്പെടെ നേരിട്ടിടപെട്ട് നടത്തിയ നീക്കങ്ങൾ പാർട്ടിക്ക് ദോഷം ചെയ്തു എന്ന കാഴ്ചപ്പാടാണ് യെദിയൂരപ്പ അടക്കമുള്ള നേതാക്കൾക്ക്. യെദിയൂരപ്പയെ മാറ്റിനിർത്തി ബസവരാജ് ബൊമ്മയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനം സന്തോഷിന്റേതായിരുന്നു. കൂടാതെ കെ.എസ് ഈശ്വരപ്പയെ പോലെയുള്ള നേതാക്കളെ മാറ്റിനിർത്തി, ജഗദീഷ് ഷെട്ടറിനെയും ലക്ഷ്മൺ സവദിയെയും പോലെയുള്ള നേതാക്കൾക്ക് സീറ്റ് നൽകാതെ അവർ പാർട്ടി വിടുന്നതിനും സന്തോഷ് കാരണക്കാരനായതായാണ് പാർട്ടിയുടെ വിലയിരുത്തൽ. എസ്.ആർ ശ്രീനിവാസൻ അടക്കമുള്ളവരെ പാർട്ടിയോടടുപ്പിച്ച് നിർത്തുന്നതിലും സന്തോഷ് പരാജയപ്പെട്ടതായി വിമർശനമുണ്ട്.

അതിനിടയിൽ അൽപസമയം മുമ്പ് ബെംഗളൂരുവിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി അടിയന്തര യോഗം ചെയ്തു. പ്രതീക്ഷിച്ചയിടങ്ങളിൽ പോലും പരാജയം നേരിട്ടതിനെ യോഗം വിലയിരുത്തി. പ്രതിപക്ഷ നേതാവ് ലിംഗായത്ത് മുഖമാകണമെന്നതാണ് ബിജെപിയുടെ തീരുമാനമെന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ ബസവരാജ് ബൊമ്മെ പ്രതിപക്ഷത്തിന്റെ തലപ്പത്തിരിക്കും. തെരഞ്ഞെടുപ്പിലെ പരാജയത്തിൽ ദേശീയ നേതൃത്വം ഇടപെട്ടതിനാൽ സംസ്ഥാന നേതൃത്വത്തിനെതിരെ നടപടികളുമുണ്ടായേക്കാം എന്നാണ് വിലയിരുത്തൽ.


TAGS :

Next Story