ബജ്റംഗ്ദൾ പ്രവർത്തകന്‍റെ കൊലപാതകം: ആറു പേർ അറസ്റ്റിൽ
ബജ്റംഗ്ദൾ പ്രവർത്തകന്‍റെ സംസ്‌കാര ചടങ്ങിനിടെ വ്യാപക അക്രമം അരങ്ങേറിയ പശ്ചാത്തലത്തില്‍ ശിവമോഗയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ വെള്ളിയാഴ്ച വരെ നീട്ടി
കർണാടക ശിവമോഗയിൽ ബജ്റംഗ്ദൾ പ്രവർത്തകനായ ഹർഷയെ കൊലപ്പെടുത്തിയ കേസിൽ ആറു പേർ അറസ്റ്റിൽ. അറസ്റ്റിലായവര്‍ക്കെല്ലാം ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളില്‍ മൂന്ന് പേരാണ് കൊപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരെല്ലാവരും ശിവമോഗയിൽ നിന്നുള്ളവരാണെന്നും ഇരുപതിനും ഇരുപത്തിരണ്ടിനും മധ്യേയിലുള്ളവരാണിവരെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 12ലധികം പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.
അതെ സമയം ബജ്റംഗ്ദൾ പ്രവർത്തകന്‍റെ സംസ്‌കാര ചടങ്ങിനിടെ വ്യാപക അക്രമം അരങ്ങേറിയ പശ്ചാത്തലത്തില്‍ ശിവമോഗയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ വെള്ളിയാഴ്ച വരെ നീട്ടി. 5000ത്തിന് മുകളില്‍ ആളുകള്‍ പങ്കെടുത്ത സംസ്കാര ചടങ്ങില്‍ കല്ലേറും ലാത്തി ചാര്‍ജും നടന്നിരുന്നു.
ഞായറാഴ്ച രാത്രിയാണ് ശിമോഗ ഭാരതി കോളനിയിലെ രവിവർമ ലെയിനിൽ വെച്ച് സീഗെഹട്ടി സ്വദേശിയായ ഹർഷയെ ഒരു സംഘം ആക്രമിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Adjust Story Font
16