Quantcast

ബിബിസി ഡോക്യുമെന്‍ററി പ്രദർശനം; വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ഡല്‍ഹി സർവകലാശാല

ഇന്നലെ ഡൽഹി സർവകലാശാലയിൽ നടന്ന ഡോക്യുമെന്‍ററി പ്രദർശനത്തിന്റെ പേരിൽ 35 വിദ്യാർത്ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

MediaOne Logo

Web Desk

  • Updated:

    2023-01-29 06:13:39.0

Published:

28 Jan 2023 1:31 AM GMT

ബിബിസി ഡോക്യുമെന്‍ററി പ്രദർശനം; വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ഡല്‍ഹി സർവകലാശാല
X

ന്യൂഡല്‍ഹി: ഡൽഹി സർവ്വകലാശാലയിൽ ബിബിസി ഡോക്യുമെന്‍ററി പ്രദർശനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർവകലാശാല അധികൃതർ.സർവകലാശാല വിദ്യാർത്ഥികളാണെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ക്യാമ്പസിന് പുറത്ത് നിന്നുള്ളവരാണെങ്കിൽ പൊലീസ് നടപടിയെടുക്കുമെന്നും സർവകലാശാല പ്രോക്ടർ രജനി അബി പറഞ്ഞു.

ഇന്നലെ ഡൽഹി സർവകലാശാലയിൽ നടന്ന ഡോക്യുമെന്‍ററി പ്രദർശനത്തിന്റെ പേരിൽ 35 വിദ്യാർത്ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫ്രറ്റേണിറ്റി മൂവ്മെന്‍റ്, എന്‍.എസ്.യു.ഐ,ഭീംആർമി,എസ്.ഐ.ഒ, ബി.എസ്.സി.ഇ.എം പ്രവർത്തകരായയിരുന്നു പ്രദർശനം സംഘടിപ്പിച്ചത്.കസ്റ്റഡിയിലെടുത്തവരുടെ ഐ-കാർഡുകൾ പരിശോധിക്കുമെന്നും അതിന് ശേഷമാകും നടപടിയെന്നും പ്രോക്ടർ രജനി അബി പറഞ്ഞു. പോലീസിനെ ക്യാമ്പസിൽ പ്രവേശിപ്പിച്ചത് സർവകലാശാല അല്ലെന്നും അവർ പറഞ്ഞു.പ്രദർശനം തടയാൻ സർവകലാശാല വൈദുതിയോയും ഇന്റർനെറ്റും വിച്ഛേദിച്ചിരുന്നു.

ആർട്ട്സ് ഫാക്കൾട്ടിക്ക് മുന്നിലും അകത്തുമായാണ് ഡോക്യുമെന്ററി പ്രദർശനം നടത്താൻ വിദ്യാർത്ഥികൾ ശ്രമിച്ചത്. എന്നാൽ, പൊലീസ് ഇടപെട്ട് തടയുകയും വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത മുഴുവൻ വിദ്യാർഥികളെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ വിജയനഗർ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. തുടർന്നാണ് എല്ലാവരെയും വിട്ടയച്ചത്. ഡൽഹി അംബേദ്കർ സർവകലാശാലയിക്കും കോൽക്കത്ത പ്രസിഡൻസി സർവ്വകലാശാലയിലും പ്രദർശനം വിലക്കി. നിരോധനാജ്ഞ ലംഘിച്ചതിന് നാല് എന്‍.എസ്.യു.ഐ പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തു.

TAGS :

Next Story