കോച്ചായി കുംബ്ലെയെ തിരിച്ചെത്തിക്കാന്‍ ബിസിസിഐ
ട്വന്റി20 ലോകകപ്പിനു ശേഷം പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന രവിശാസ്ത്രിക്ക് പകരം കുംബ്ലയെ നിയമിക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്
ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരിശീലക സ്ഥാനത്തേക്ക് അനില്‍ കുംബ്ലെയെ തിരിച്ചെത്തിക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ട്വന്റി20 ലോകകപ്പിനു ശേഷം പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന രവിശാസ്ത്രിക്ക് പകരം കുംബ്ലെയെ നിയമിക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. മുന്‍ ഇന്ത്യന്‍ പരിശീലകനായിരുന്ന കുംബ്ലെ 2017 ല്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായ വത്യാസത്തെ തുടര്‍ന്നാണ് രാജി വയ്ക്കുന്നത്. കുംബ്ലെ രാജി വച്ചതിനുശേഷമാണ് രവിശാസ്ത്രി പരിശീലക സ്ഥാനത്ത് എത്തുന്നത്.
ശാസ്ത്രിയുടെ കാലവധി അവസാനിച്ചതോടെ പരിശീലക സ്ഥാനത്തേക്ക് വിദേശ താരങ്ങളെ പരിഗണിക്കാന്‍ ബിസിസിഐ ആലോചിച്ചിരുന്നു. രാഹുല്‍ ദ്രാവിഡിനെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ക്രിക്കറ്റ് അക്കാദമിയിലെ ഡയറക്ടറായി ഇരിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് ദ്രാവിഡ് ബിസിസിഐയെ അറിയിച്ചു. മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണന്റെ പേരും ബിസിസിഐയുടെ പരിഗണനയിലുണ്ട്.
കുംബ്ലെ ഇന്ത്യന്‍ പരിശീലകനായി വന്നാല്‍ അദ്ദേഹത്തിന് പഞ്ചാബിന്റെ ചുമതലകളില്‍ നിന്ന് ഒഴിയേണ്ടി വരും. ബിസിസിഐ ഭരണഘടന പ്രകാരം ഇന്ത്യന്‍ പരിശീലകനാവുന്ന വ്യക്തിക്ക് മറ്റു ചുമതലകള്‍ ഏറ്റെടുക്കാനുള്ള അനുവാദമില്ല എന്നതിനാലാണ് ഇത്.
Adjust Story Font
16