യോഗിയുടെ കാല്‍ തൊട്ടുവണങ്ങിയത് എന്തിന്? രജനീകാന്തിന്‍റെ മറുപടി
തന്‍റെ പുതിയ ചിത്രമായ ജയിലര്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് രജനീകാന്ത് ലഖ്നോവില്‍ എത്തിയത്
രജനീകാന്ത് യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ടുവന്ദിക്കുന്നു
ചെന്നൈ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ടുവണങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ രജനീകാന്ത്. നസ്യാസിയുടെയോ യോഗിയുടെയോ കാല്‍ തൊട്ടുവന്ദിക്കുന്നത് തന്‍റെ ശീലമാണെന്ന് രജനി പറഞ്ഞു. ചെന്നൈ വിമാനത്താവളത്തില്‍ കാല്‍ തൊട്ടുവണങ്ങിയ സംഭവവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
''സന്യാസിയായാലും യോഗിയായാലും അവർ എന്നെക്കാൾ പ്രായം കുറഞ്ഞവരാണെങ്കിൽ പോലും അവരുടെ കാലിൽ തൊട്ടു വണങ്ങുന്ന ശീലം എനിക്കുണ്ട്'' രജനി പറഞ്ഞു.
Chennai, Tamil Nadu | It is my habit to touch the feet of Yogis or Sanyasis and take their blessings, even if they are younger to me, I have done that only: Actor Rajinikanth on meeting UP CM Yogi Adityanath and touching his feet pic.twitter.com/dPItSmLu2f
— ANI (@ANI) August 21, 2023
തന്‍റെ പുതിയ ചിത്രമായ ജയിലര്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് രജനീകാന്ത് ലഖ്നോവില്‍ എത്തിയത്. യോഗി ആദിത്യനാഥിന്‍റെ ഔദ്യോഗിക വസതി സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തിന്‍റെ കാല്‍ തൊട്ടുവണങ്ങുകയായിരുന്നു. യോഗി ആദിത്യനാഥുമായി ചേർന്നു സിനിമ കാണാൻ ആഗ്രഹുമുണ്ട് എന്നും സിനിമയുടെ വലിയ വിജയം ദൈവത്തിന്‍റെ അനുഗ്രഹമായി കാണുന്നു എന്നും ലക്‌നൗവിലക്ക് തിരിക്കും മുൻപ് രജനികാന്ത് പറഞ്ഞിരുന്നു. എന്നാൽ ജയിലര്‍ സ്‌ക്രീനിങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല. അദ്ദേഹത്തിന്‍റെ ഡെപ്യൂട്ടി കേശവ് പ്രസാദ് മൗര്യയാണ് സിനിമ കാണാൻ എത്തിയത്. യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ടു വന്ദിക്കുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ വീഡിയോ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. രജനിയെക്കാള്‍ ഇരുപതിലേറെ വയസ് കുറഞ്ഞ് യോഗിയുടെ കാല്‍തൊട്ടുവന്ദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.
യുപിയിലെത്തിയ രജനി സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും കണ്ടിരുന്നു. മൈസൂരുവിൽ എഞ്ചിനീയറിങ് പഠനകാലം മുതൽ രജനിയെ പരിചയമുണ്ടെന്നും കഴിഞ്ഞ ഒമ്പതു വർഷമായി തങ്ങൾ സുഹൃത്തുക്കളാണെന്നും അഖിലേഷ് പറഞ്ഞു.
Adjust Story Font
16