Quantcast

ബി.ജെ.പി നേതാവ് നൽകിയ മാനഷ്ടക്കേസിൽ ജൂൺ ഏഴിന് രാഹുൽ ഗാന്ധി ഹാജരാകണമെന്ന് ബെംഗളൂരു കോടതി

ബി.ജെ.പി കർണാടക സംസ്ഥാന ജനറൽ സെക്രട്ടറിയും എം.എൽ.സിയുമായ കേശവ് പ്രസാദ് ആണ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചത്.

MediaOne Logo

Web Desk

  • Published:

    1 Jun 2024 1:03 PM GMT

Bengaluru court summons Rahul Gandhi in defamation case filed by BJP leader
X

ബെംഗളൂരു: ബി.ജെ.പി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ ജൂൺ ഏഴിന് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് ബെംഗളൂരു കോടതി. ബി.ജെ.പി കർണാടക സംസ്ഥാന ജനറൽ സെക്രട്ടറിയും എം.എൽ.സിയുമായ കേശവ് പ്രസാദ് ആണ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചത്. സർക്കാർ പദ്ധതികൾക്ക് ബി.ജെ.പി നേതാക്കൾ 40 ശതമാനം കമ്മീഷൻ വാങ്ങുന്നുവെന്ന രാഹുലിന്റെ പരാമർശത്തിനെതിരെയാണ് ഹരജി.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർക്കെതിരെയും ബി.ജെ.പി നേതാവ് ഹരജി നൽകിയിരുന്നു. ഇരുവരും ഇന്ന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി ജാമ്യം നേടി.

വി.ഡി സവർക്കറുടെ അനന്തരവൻ സമർപ്പിച്ച ഹരജിയിൽ പൂനെ കോടതി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ചിരുന്നു. 2023ൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി സവർക്കറെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ അനന്തരവൻ കോടതിയെ സമീപിച്ചത്.

TAGS :

Next Story