ബംഗളൂരുവിൽ മകളെ നാലാം നിലയിൽനിന്ന് വലിച്ചെറിഞ്ഞ് ഡോക്ടർ; കുട്ടി മരിച്ചു
ദക്ഷിണ ബംഗളൂരുവിന്റെ എസ്ആർ നഗറിൽ വ്യാഴാഴ്ചയാണ് സംഭവം
ബംഗളൂരു: നാലു വയസ്സുള്ള മകളെ അപ്പാർട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് താഴേക്കെറിഞ്ഞ് ഡോക്ടർ. കുട്ടി തൽക്ഷണം മരിച്ചു. താഴേക്കിട്ട ശേഷം ഇവർ കുറച്ചു നേരം കൈപ്പിടിയിൽ നിൽക്കുന്നതായി കാണാം. തൊട്ടുപിന്നാലെ കുതിച്ചെത്തിയ കുടുംബാംഗങ്ങൾ ഇവരെ താഴേക്ക് വലിച്ചിറക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ദക്ഷിണ ബംഗളൂരുവിലെ എസ്ആർ നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. ശബ്ദ-കേൾവി ശേഷിയിൽ വെല്ലുവിളി നേരിടുന്ന കുട്ടിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അമ്മ ഇതിൽ അസ്വസ്ഥയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. ഭർത്താവിന്റെ പരാതിയിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ദന്തഡോക്ടറാണ് ഇവർ. ഭർത്താവ് സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. മാതാവിന്റെ മാനസിക നില അടക്കം എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ശ്രീനിവാസ് ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.
Summary: A woman was seen throwing her four-year-old daughter from the balcony of their fourth-floor apartment in Bengaluru
Adjust Story Font
16