Quantcast

മൈസൂരു - ബെംഗളൂരു യാത്രയ്ക്ക് ഒന്നര മണിക്കൂര്‍ മാത്രം; അതിവേഗ പാത ഉദ്ഘാടനം തെരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി പ്രധാനമന്ത്രി

രാജ്യത്തിന്റെ ഹൈടെക് എഞ്ചിനായ കർണാടകയ്ക്ക് ആവശ്യം ബി.ജെ.പിയുടെ ഇരട്ട എഞ്ചിനാണെന്ന് പ്രധാനമന്ത്രി

MediaOne Logo

Web Desk

  • Published:

    12 March 2023 4:39 PM GMT

Bengaluru to Mysuru expressway inaugurated by PM narendra modi
X

ബെംഗളൂരു: 10 വരിയാക്കിയ മൈസൂരു-ബെംഗളൂരു അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. 118 കിലോമീറ്റർ പാതയിലൂടെ മൈസൂരുവിൽ നിന്നും ബെംഗളൂരുവിലേക്ക് ഒന്നര മണിക്കൂറിൽ എത്താനാകും. താൻ ഇന്ത്യയുടെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോൾ കോൺഗ്രസ് തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

ബെംഗളൂരു - മൈസൂരു അതിവേഗ പാത ഉദ്ഘാടന ചടങ്ങ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി. ഉദ്ഘാടന പ്രസംഗത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച മോദി, കർണാടകയ്ക്ക് ആവശ്യം ബി.ജെ.പിയെ ആണെന്നു പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ സര്‍ക്കാരിന്റെ നേട്ടമായി ബി.ജെ.പി ഉയര്‍ത്തിക്കാട്ടാന്‍ പോകുന്ന വികസന പദ്ധതിയാണ് അതിവേഗ പാത.

117 കിലോമീറ്റര്‍ നീളമുള്ള‍ ബെംഗളൂരു- മൈസൂരു അതിവേഗ പാതയിൽ ജെ.ഡി.എസ് - കോണ്‍ഗ്രസ് സ്വാധീന മേഖലയായ മാണ്ഡ്യയിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വൻറാലിയും സംഘടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ ഹൈടെക് എഞ്ചിനായ കർണാടകയ്ക്ക് ആവശ്യം ബി.ജെ.പിയുടെ ഇരട്ട എഞ്ചിനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ദേശീയപാത 275 വികസിപ്പിച്ച് 8,480 കോടി ചെലവിൽ ആറ് മുതൽ 10 വരി വരെയായി 118 കിലോമീറ്ററിലാണ് പുതിയ പാത. യാത്രാസമയം ഒന്നര മണിക്കൂറായി ചുരുങ്ങുന്നതോടെ വടക്കൻ കേരളത്തിലേക്കുള്ള യാത്രയും വേഗത്തിലാകും.



TAGS :

Next Story