രാജ്യത്തെ മികച്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ: പിണറായി വിജയൻ മൂന്നാമത്
ഇന്ത്യാ ടുഡേ 'മൂഡ് ഓഫ് ദ നാഷൻ' സർവേ പ്രകാരമാണ് എം.കെ സ്റ്റാലിലിനെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 42ശതമാനം പേരുടെ പിന്തുണയാണ് എം.കെ സ്റ്റാലിന് ലഭിച്ചത്.
രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി തമിഴ്‌നാടിന്റെ എം.കെ സ്റ്റാലിൻ. ഇന്ത്യാ ടുഡേ 'മൂഡ് ഓഫ് ദ നാഷൻ' സർവേ പ്രകാരമാണ് എം.കെ സ്റ്റാലിലിനെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 42ശതമാനം പേരുടെ പിന്തുണയാണ് എം.കെ സ്റ്റാലിന് ലഭിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം സ്ഥാനത്താണ്. ഒഡീഷയുടെ നവീൻ പട്‌നായികാണ് രണ്ടാം സ്ഥാനത്ത്.
നവീൻ പട്‌നായികിന് 38 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോൾ പിണറായി വിജയന് 35 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. മഹാരാഷ്ട്രയുടെ ഉദ്ധവ് താക്കറെ, ബംഗാളിന്റെ മമത ബാനർജി എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ഉദ്ധവ് താക്കറെയ്ക്ക് 31 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. മമത ബാനർജിക്ക് 30 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏഴാം സ്ഥാനത്താണ്. 29 ശതമാനം പേരുടെ പിന്തുണയെ യോഗിക്ക് ലഭിച്ചുള്ളൂ. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മക്കും 29 ശതമാനം ആളുകളുടെ പിന്തുണയെ ലഭിച്ചുള്ളൂ. ആറാം സ്ഥാനമാണ് ഹിമന്ദ ബിശ്വ ശര്‍മ്മയ്ക്ക്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും 22 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. ഇരുവർക്കും എട്ടും ഒമ്പതും സ്ഥാനങ്ങളാണ്.
10ാം സ്ഥാനത്ത് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനും പതിനൊന്നാം സ്ഥാനത്ത് ഛത്തീസ്ഗണ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലുമാണ്. ഇരുവർക്കും 19 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. അതത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം അകലെ നിൽക്കെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനപ്രീതി ഇടിഞ്ഞത് ബി.ജെ.പിക്ക് ക്ഷീണമായി. അതേസമയം 50ശതമാനം പേരുടെ പിന്തുണ മുഖ്യമന്ത്രിമാർക്ക് ആർക്കും ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
According to India Today Mood of the Nation survey, only 29% respondents in Uttar Pradesh approve of #YogiAdityanath. Bad news for him as elections 6 months away. But all CMs doing badly. Not one reaching 50% approval rating. Indians are UNHAPPY. pic.twitter.com/P55OqegQTY
— Shivam Vij 🇮🇳 (@DilliDurAst) August 16, 2021
Adjust Story Font
16