Quantcast

ഭഗവദ്ഗീത ഈ അധ്യയന വർഷം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: കർണാടക വിദ്യാഭ്യാസ മന്ത്രി

ഖുർആനും ബൈബിളും പോലെ ഭഗവദ്ഗീത ഒരു മതഗ്രന്ഥമല്ലെന്ന മന്ത്രിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-09-20 05:27:19.0

Published:

20 Sep 2022 5:05 AM GMT

ഭഗവദ്ഗീത ഈ അധ്യയന വർഷം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: കർണാടക വിദ്യാഭ്യാസ മന്ത്രി
X

ബംഗളൂരു: കർണാടകയിലെ സ്‌കൂളുകളിൽ ഭഗവദ്ഗീത ഉടൻ ഉൾപ്പെടുത്തുമെന്ന് ബി സി നാഗേഷ്. ഈ അധ്യയന വർഷം മുതൽ സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും ഭഗവദ്ഗീത ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ സമ്മേളനത്തിൽ സഭാംഗം എം.കെ പ്രാണേഷിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഈ വർഷം മുതൽ ഭഗവദ്ഗീത ധാർമിക വിദ്യാഭ്യാസത്തിന്റെ ഭാഗമാകുമെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഉടൻ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖുർആനും ബൈബിളും പോലെ ഭഗവത് ഗീത ഒരു മതഗ്രന്ഥമല്ലെന്നും അത് 'ജീവിതമൂല്യങ്ങൾ' പഠിപ്പിക്കുന്നുന്നതാണെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന കഴിഞ്ഞദിവസം ഏറെ വിവാദമായിരുന്നു.

നാഗേഷിന്റെ പ്രസ്താവനകളെ അപലപിച്ചുകൊണ്ട് കർണാടക ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ (എഐഡിഎസ്ഒ) രംഗത്ത് വന്നിരുന്നു.വിദ്യാഭ്യസത്തിന്റെ പേരിൽ മതപരമായ കാര്യങ്ങളാണ് സർക്കാർ പഠിപ്പിക്കാൻ നോക്കുന്നതെന്ന് എഐഡിഎസ്ഒ സെക്രട്ടറി അജയ് കാമത്ത് പറഞ്ഞു.

അശാസ്ത്രീയവും പഴക്കമേറിയതും അന്ധവുമായ ആശയങ്ങൾ വിദ്യാർഥികൾക്കിടയിൽ അവതരിപ്പിച്ച് രാഷ്ട്രീയ നേട്ടങ്ങൾക്കായി അവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള തന്ത്രമാണ് ഗീത ഉൾപ്പെടെയുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഭഗവത്ഗീത സിലബസിൽ ഉൾപ്പെടുത്തുന്നത് സർക്കാരിന്റെ നിലപാടാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും നേരത്തെ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story