സെപ്റ്റംബര്‍ 25ന് ഭാരത് ബന്ദ്; ഇടതുപാര്‍ട്ടികളുടെ പിന്തുണ
കര്‍ഷക സമരം കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഭാരത് ബന്ദിന് കര്‍ഷകര്‍ ആഹ്വാനം ചെയ്തിട്ടുള്ളത്.
കര്‍ഷക സംഘടനകള്‍ സെപ്റ്റംബര്‍ 25ന് പ്രഖ്യാപിച്ച ഭാരത് ബന്ദിന് ഇടതുപാര്‍ട്ടികളുടെ പിന്തുണ. സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച ഭാരത് ബന്ദില്‍ പങ്കാളികളാവാന്‍ അണികളോട് ഇടതുനേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ റദ്ദാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, ഫോര്‍വേര്‍ഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആര്‍.എസ്.എ.പി ജനറല്‍സെക്രട്ടറി മനോജ് ഭട്ടാചാര്യ, സി.പി.ഐ(എം.എല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ എന്നിവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.
കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ പത്തുമാസമായി സമരത്തിലാണ്. ഈ സാചര്യത്തില്‍ സമരം കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
Adjust Story Font
16