Quantcast

ഭാരത് ജോഡോ ന്യായ് യാത്ര നാലാം ദിനത്തിൽ; ഇന്ന് രാത്രി അസമില്‍

എട്ട് ദിവസമാണ് അസമിലെ യാത്ര

MediaOne Logo

Web Desk

  • Updated:

    17 Jan 2024 1:58 AM

Published:

17 Jan 2024 1:57 AM

Rahul Gandhi
X

രാഹുല്‍ ഗാന്ധി

കൊഹിമ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാലാം ദിനത്തിൽ. നാഗാലാൻഡിൽ പര്യടനം തുടരുന്ന യാത്ര ഇന്ന് രാത്രി അസമിലെത്തും. എട്ട് ദിവസമാണ് അസമിലെ യാത്ര.

മണിപ്പൂരിന് ശേഷം ഇന്നലെ നാഗാലാ‌ൻഡിലെ കൊഹിമയിൽ നിന്ന് ആരംഭിച്ച യാത്ര 257 കിലോമീറ്റർ സഞ്ചരിച്ച് 5 ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. വിവിധ ഗോത്രവിഭാഗങ്ങളുമായി രാഹുൽ ഗാന്ധി ഇന്ന് ചർച്ച നടത്തും. നാഗാലാ‌ൻഡിനോടുള്ള കേന്ദ്രസർക്കാരിന്‍റെ സമീപനം ഉൾപ്പെടെ പറഞ്ഞാണ് യാത്ര. ഇന്നലെ കേന്ദ്രസർക്കാരിനെതിരെ രാഹുൽ വിമർശനം ഉയർത്തിയിരുന്നു.

നാഗാലാ‌ൻഡിലെ വിവിധ ഇടങ്ങളിൽ വലിയ സ്വീകരണം യാത്രക്ക് ലഭിക്കുന്നുണ്ട്.സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേരാണ് രാഹുലിലെ കാണാൻ റോഡിന്‍റെ ഇരുവശതും തടിച്ചുകൂടുന്നത്. രാത്രി അസം അതിർത്തിയിൽ എത്തുന്ന യാത്ര നാളെ രാവിലെ മുതൽ പര്യടനം പുനര്രംഭിക്കും.833 കിലോമീറ്ററാണ് അസമിൽ സഞ്ചരിക്കുന്നത്. 17 ജില്ലകളിലൂടെ യാത്ര കടന്നുപോകും.

TAGS :

Next Story