ബിഹാർ ക്രിക്കറ്റ് ബോർഡ് മേധാവി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി യുവതി

ബിഹാർ ക്രിക്കറ്റ് ബോർഡ് മേധാവി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി യുവതി

ബിഹാർ ക്രിക്കറ്റ് ബോർഡിലെ പ്രധാനിയായ രാകേഷ് തിവാരി രാഷ്ട്രീയ നേതാവും കൂടിയാണ്

MediaOne Logo

Web Desk

  • Published:

    9 March 2022 10:17 AM

ബിഹാർ ക്രിക്കറ്റ് ബോർഡ് മേധാവി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി യുവതി
X

ബിഹാർ ക്രിക്കറ്റ് ബോർഡ് മേധാവി ഡൽഹിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി പരസ്യ ഏജൻസി ഡയറക്ടറായ യുവതി. ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ വർകിങ് പ്രസിഡൻറായ രാകേഷ് തിവാരിക്കെതിരെയാണ് പാർലമെൻറ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിൽ യുവതി പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേസിൽ കുറ്റപത്രം രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം മാർച്ചിൽ ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ നടത്തിയ ടൂർണമെൻറിന്റെ പരസ്യജോലികൾ തങ്ങളുടെ ഏജൻസിയാണ് ചെയ്തിരുന്നതെന്നും എന്നാൽ അവർ പണം നൽകിയിരുന്നില്ലെന്നും ഗുഡ്ഗാവിൽ താമസിക്കുന്ന യുവതി പറഞ്ഞു. കഴിഞ്ഞ വർഷം ജുലൈ 12 ന് രാകേഷ് തിവാരി ഡൽഹിയിലെത്തിയപ്പോൾ ഈ പണം വാങ്ങാനായി ഇയാൾ താമസിക്കുന്ന പഞ്ചനക്ഷത്രഹോട്ടലിൽ എത്തുകയായിരുന്നുവെന്നും അവിടെ വെച്ചാണ് പീഡനശ്രമം നടന്നതെന്നും യുവതി പറഞ്ഞു. ബിഹാർ ക്രിക്കറ്റ് ബോർഡിലെ പ്രധാനിയായ രാകേഷ് തിവാരി രാഷ്ട്രീയ നേതാവും കൂടിയാണ്.

Bihar Cricket Board chief accused of trying to harass lady

TAGS :

Next Story