ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു
ക്യാൻസർ ബാധിതനായി ചികിത്സയിലിക്കേയാണ് മരണം
പട്‌ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി (72) അന്തരിച്ചു. ക്യാൻസർ ബാധിതനായി ഡൽഹി എയിംസിൽ ചികിത്സയിലിക്കേയാണ് മരണം. സംസ്‌കാരം പട്‌നയിൽ നാളെ ഉച്ചകഴിഞ്ഞ ശേഷമാവും എന്നാണ് സൂചന
2005 മുതൽ 2013 വരെയും 2017 മുതൽ 2020 വരെയും ബിഹാറിന്റെ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായിരുന്നു സുശീൽ കുമാർ മോദി. ആർഎസ്എസിന്റെ ആജീവനാന്ത അംഗവും.
ഏകദേശം 11 വർഷത്തോളമാണ് നിതീഷ് കുമാർ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചത്. രാഷ്ട്രീയവൃത്തങ്ങളിൽ രാമ-ലക്ഷ്മണന്മാർ എന്നായിരുന്നു ഇരുവർക്കും വിശേഷണം. കഴിഞ്ഞ ഏപ്രിലിലാണ് താൻ ക്യാൻസർ ബാധിതനാണെന്നും ആരോഗ്യനില മോശമായതിനാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും സുശീൽ കുമാർ മോദി വ്യക്തമാക്കിയത്.
കോട്ടയം പൊൻകുന്നം അഴീക്കൽ കുടുംബാംഗമായ ജെസി ജോർജാണ് സുശീലിന്റെ ഭാര്യ.
Next Story
Adjust Story Font
16