Quantcast

ബിഹാർ ജെഡിയു നേതാവ് കൈലാഷ് മഹ്തോ വെടിയേറ്റ് മരിച്ചു

ഏകദേശം 4-5 റൗണ്ട് വെടിവയ്പ്പ് നടന്നു. വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    28 April 2023 5:57 AM

Kailash Mahto_murder
X

ഡൽഹി: ബിഹാറിലെ കതിഹാറിൽ ജനതാദൾ യുണൈറ്റഡ് (ജെഡിയു) നേതാവ് കൈലാഷ് മഹ്തോ വെടിയേറ്റ് മരിച്ചുവെന്ന് പൊലീസ്. വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ഏകദേശം 4-5 റൗണ്ട് വെടിവയ്പ്പ് നടന്നു. കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ പറയാൻ കഴിയൂ എന്നും കതിഹാർ എസ്ഡിപിഒ ഓം പ്രകാശ് എഎൻഐയോട് പറഞ്ഞു.

കതിഹാറിലെ ബരാരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story