Quantcast

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്റ്റ് വാറണ്ട്, പ്രതിഷേധത്തിന് പിന്നാലെ വകുപ്പുമാറ്റം; ബിഹാര്‍ മന്ത്രി രാജിവെച്ചു

"ആദ്യ വിക്കറ്റ് വീണു. ഇനിയും നിരവധി വിക്കറ്റുകൾ വീഴും"- എന്നാണ് ബി.ജെ.പിയുടെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2022-09-01 03:37:58.0

Published:

1 Sep 2022 3:31 AM GMT

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്റ്റ് വാറണ്ട്, പ്രതിഷേധത്തിന് പിന്നാലെ വകുപ്പുമാറ്റം; ബിഹാര്‍ മന്ത്രി രാജിവെച്ചു
X

ബിഹാറില്‍ 2014ലെ തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതിയായ മന്ത്രി രാജിവെച്ചു. നിയമ മന്ത്രി കാര്‍ത്തിക് കുമാറാണ് രാജിവെച്ചത്. മന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കിയതോടെ കാര്‍ത്തിക് കുമാറിനെ കരിമ്പ് വ്യവസായ വകുപ്പിലേക്ക് മാറ്റിയിരുന്നു. പിന്നാലെയാണ് രാജി.

ആര്‍.ജെ.ഡി നേതാവാണ് കാര്‍ത്തിക് കുമാര്‍. മുഖ്യമന്ത്രി നിതീഷ് കുമാര്‍ കാര്‍ത്തിക് കുമാറിന്‍റെ രാജി സ്വീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറി. പ്രതിപക്ഷം മാത്രമല്ല, ബിഹാര്‍ മഹാസഖ്യത്തിലെ സിപിഐ എംഎലും കോണ്‍ഗ്രസും കാര്‍ത്തിക് കുമാറിനെ നിയമ മന്ത്രിയാക്കിയത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

"ആദ്യ വിക്കറ്റ് വീണു. ഇനിയും നിരവധി വിക്കറ്റുകൾ വീഴും"- എന്നാണ് ബി.ജെ.പി നേതാവ് സുശീല്‍കുമാര്‍ മോദിയുടെ പ്രതികരണം. നേരത്തെ മന്ത്രിയെ പുറത്താക്കാതെ വകുപ്പ് മാറ്റിയപ്പോള്‍ ബി.ജെ.പി രൂക്ഷമായി വിര്‍ശിച്ചിരുന്നു. കളങ്കിതനായ മന്ത്രിയെ തന്റെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ നിതീഷ് കുമാറിന് ധൈര്യമില്ലെന്നും വകുപ്പ് മാറ്റം കണ്ണില്‍പ്പൊടിയിടലാണെന്നുമാണ് ബി.ജെ.പി വക്താവ് അരവിന്ദ് കുമാർ സിങ് വിമര്‍ശിച്ചത്.

ബിഹാറിലെ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് ഏപ്രില്‍ മാസത്തിലാണ് കാർത്തിക് കുമാർ തെരഞ്ഞെടുക്കപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ, ജെഡിയു വിട്ട് ആര്‍ജെഡിയില്‍ എത്തിയ മൊകാമ എംഎല്‍എ അനന്ത് കുമാര്‍ സിങ്ങിന്‍റെ അടുത്തയാളാണ് കാര്‍ത്തിക് കുമാര്‍.

ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ബില്‍ഡര്‍ രാജു സിങ്ങിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് കാര്‍ത്തിക് കുമാറിന് വാറണ്ട് ലഭിച്ചത്. 2014 നവംബർ 14നാണ് സംഭവം നടന്നത്. അനന്ത് കുമാര്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ രാജു സിങ്ങിനെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ് നേരത്തെ പറ്റ്ന ഹൈക്കോടതി കാര്‍ത്തികിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കീഴ്കോടതിയില്‍ കീഴടങ്ങാനും ആവശ്യപ്പെട്ടു. ജൂലൈ 19ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും കാര്‍ത്തിക് കുമാര്‍ ഹാജരായില്ല. ആഗസ്ത് 16നാണ് കാര്‍ത്തിക് കുമാര്‍ നിയമ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

TAGS :

Next Story