Quantcast

‘കത്തിച്ചിട്ടും കത്താതെകിടന്നു’; നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ച കണ്ടെത്തിയതിങ്ങനെ

68 ചോദ്യങ്ങൾ എൻ​.ടി.എ നീറ്റ് പരീക്ഷക്ക് നൽകിയ ​ചോദ്യപേപ്പറിലുള്ളതാ​ണെന്ന് ഇഒയു സ്ഥിരീകരിച്ചു

MediaOne Logo

Web Desk

  • Published:

    24 Jun 2024 4:56 AM GMT

NEET Exam Irregularity
X

പട്ന:നീറ്റ്-യുജി പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചയുണ്ടെന്ന് സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് (ഇഒയു) കണ്ടെത്തിയതായി ബിഹാർ സർക്കാർ കേന്ദ്രത്തെ അറിയിച്ചു. കത്തിച്ച ​ചോദ്യപേപ്പറിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതാണ് തെളിവായത്. ഭാഗികമായി കത്തിയ നിലയിൽ കണ്ടെത്തിയ ചോദ്യപേപ്പറിലുണ്ടായിരുന്ന 68 ചോദ്യങ്ങൾ എൻ​.ടി.എ നീറ്റ് പരീക്ഷക്ക് നൽകിയ ​ചോദ്യപേപ്പറിലുള്ളതാ​ണെന്ന് ഇഒയു സ്ഥിരീകരിച്ചു.

ശനിയാഴ്ചയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന് ഇ.ഒ.യു റിപ്പോർട്ട് സമർപ്പിച്ചത്. കണ്ടെത്തിയ ചോദ്യ​പേപ്പറിലെ പരീക്ഷാ ​സെന്റർ കോഡ് ജാർഖണ്ഡിലെ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിന്റെതാണെന്നും കണ്ടെത്തി. എൻടിഎ നീറ്റ് പരീക്ഷാ കേന്ദ്രമായി നിശ്ചയിച്ച സ്കൂളാണ്. ഫോറൻസിക് പരിശോധനയിലൂടെയാണ് ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചത്.

ഇ ഒ യു യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സി.ബി.​​ഐ​യെ ഏൽപ്പിക്കാൻ ​വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. ഇ.ഒ.യു ഇതിനകം അഞ്ച് പ്രതികളെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ആകെ എണ്ണം 18 ആയി.

എവിട വെച്ചാണ്​ ചോർച്ചയുണ്ടായ​തെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. എൻടിഎയിൽ നിന്ന് ഒയാസിസ് സ്‌കൂളിലേക്കുള്ള യാത്രാമ​ധ്യേയാണ് ​​ചോർച്ചയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ചോദ്യ പേപ്പറുകള​ു​ടെ പാക്കറ്റുകൾ സ്കൂളിൽ എത്തുന്നതിന് മുമ്പ് ​ചോർന്നതാകു​മെന്ന് ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പൽ ഇഹ്സാനുൽ ഹഖ് മാധ്യമങ്ങ​​​ളോട് പറഞ്ഞു.​മെയ് അഞ്ചിന് രാവിലെ സെൻ്റർ സൂപ്രണ്ടിനും എൻടിഎ ഒബ്സർവറിനും ​ചോദ്യ​​​​പേപ്പർ പാക്കറ്റുകൾ ലഭിച്ചു. പരീക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് വിദ്യാർത്ഥികൾക്ക് മുന്നിൽ വെച്ചാണ് പാക്കറ്റുകൾ തുറന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമണെന്നും ഇഹ്സാനുൽ ഹഖ് പറഞ്ഞു.

TAGS :

Next Story