ബിൽക്കിസ് ബാനു കേസ്: ജസ്റ്റിസ് ബേല എം ത്രിവേദി പിന്മാറി
സുപ്രീംകോടതിയിൽ പുതിയ ജഡ്ജി ഹരജി പിന്നീട് കേൾക്കും
ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിന്‍റെ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് ബേല എം ത്രിവേദി പിന്മാറി. 2002ൽ തന്റെ കുടുംബത്തിലെ ഏഴുപേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ 11 പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സർക്കാരിൻ്റെ നടപടിക്ക് എതിരെയായിരുന്നു ബിൽക്കിസ് ബാനുവിൻ്റെ ഹരജി. ഇന്ന് ഹരജി പരിഗണിക്കാനിരുന്ന സുപ്രീം കോടതി ബെഞ്ചിന്റെ ഭാഗമാണ് ബേല എം ത്രിവേദി. ഇന്നത്തെ ഹിയറിംഗിൽ നിന്ന് ബേല എം ത്രിവേദി പിന്മാറിയതോടെ കേസ് മാറ്റിവച്ചു. സുപ്രീംകോടതിയിൽ പുതിയ ജഡ്ജി ഹരജി പിന്നീട് കേൾക്കും.
2002 മാർച്ച് മൂന്നിന് ഗുജറാത്തിലെ ദഹോദ് ജില്ലയിലുണ്ടായ വർഗീയ ആക്രമണത്തിനിടെയാണ് ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്. അന്ന് ആറുമാസം ഗർഭിണിയായിരുന്നു ബിൽക്കിസ് ബാനു. ഗർഭസ്ഥ ശിശുവും ബാനുവിന്റെ കുടുംബത്തിലെ മറ്റ് ആറുപേരും അന്ന് കൊല്ലപ്പെട്ടിരുന്നു. ഗുജറാത്ത് സർക്കാർ ശിക്ഷ ഇളവ് ചെയ്യാൻ തീരുമാനിച്ചതോടെ കേസിലെ 11 പ്രതികളാണ് ജയിൽ മോചിതരായി പുറത്തിറങ്ങിയത്. ആഗസ്ത് 15നാണ് ഇവർ ഗോധ്ര സബ് ജയിലിൽ നിന്നും മോചിതരായത്.
Adjust Story Font
16