Quantcast

ഹൃദയാഘാതം: നാഗ്പൂരില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ ബംഗ്ലാദേശ് വിമാനത്തിന്റെ പൈലറ്റ് അന്തരിച്ചു

നാഗ്പൂരിലെ കിങ്‌സ് വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൈലറ്റ് ക്യാപ്റ്റന്‍ നൗഷാദ് അതൗല്‍ ഖയ്യൂം (49) തിങ്കളാഴ്ച രാവിലെ 11.30ന് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    30 Aug 2021 2:44 PM GMT

ഹൃദയാഘാതം: നാഗ്പൂരില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ ബംഗ്ലാദേശ് വിമാനത്തിന്റെ പൈലറ്റ് അന്തരിച്ചു
X

നാഗ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ് വിമാനത്തിന്റെ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പൈലറ്റിന് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 27നാണ് വിമാനം നാഗ്പൂരില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.

നാഗ്പൂരിലെ കിങ്‌സ് വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൈലറ്റ് ക്യാപ്റ്റന്‍ നൗഷാദ് അതൗല്‍ ഖയ്യൂം (49) തിങ്കളാഴ്ച രാവിലെ 11.30ന് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

129 യാത്രക്കാരുമായി മസ്‌കത്തില്‍ നിന്നും ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്ക് തിരിച്ച വിമാനം നാഗ്പുരില്‍ അടിയന്തിര ലാന്‍ഡിങ് നടത്തുകയായിരുന്നു. റായ്പുരിനു മുകളില്‍ എത്തിയപ്പോള്‍ അടിയന്തിര ലാന്‍ഡിങ്ങിനായി കൊല്‍ക്കത്ത എയര്‍ ട്രാഫിക് കണ്‍ട്രോളുമായി വിമാനത്തിന്റെ പൈലറ്റ് ബന്ധപ്പെടുകയായിരുന്നു. തൊട്ടടുത്ത വിമാനത്താവളമായ നാഗ്പുരില്‍ വിമാനമിറക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ച പ്രകാരം സഹപൈലറ്റാണ് വിമാനം ലാന്‍ഡ് ചെയ്തത്.

TAGS :

Next Story