വോട്ടെണ്ണല്‍ തുടങ്ങി; ഗുജറാത്തില്‍ ബി.ജെ.പിക്ക് ആദ്യ ലീഡ്
എന്നാൽ അട്ടിമറി വിജയം ഉണ്ടാകും എന്ന് പ്രതീക്ഷയിലാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും
ഗാന്ധിനഗര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ലീഡ് ബി.ജെ.പിക്കാണ്. 32 ഇടങ്ങളിലാണ് ബി.ജെ.പി മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസ് ഒന്‍പത് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ആം ആദ്മി രണ്ടു സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബി.ജെ.പി അധികാരത്തിൽ തുടരുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. എന്നാൽ അട്ടിമറി വിജയം ഉണ്ടാകും എന്ന് പ്രതീക്ഷയിലാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും.
മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ ആകെയുള്ള 182 സീറ്റുകളിലെക്കാണ് വോട്ടെടുപ്പ് നടന്നത്. ഗുജറാത്തില്‍ 33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിന് സജ്ജമാക്കിയിട്ടുള്ളത്. 182 നിരീക്ഷകര്‍ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്‌റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ളത്. മൂന്നു പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.എന്നാൽ അട്ടിമറി വിജയം ഉണ്ടാകും എന്ന് പ്രതീക്ഷയിലാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയുംപി വീണ്ടും അധികാരം നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ്.
Adjust Story Font
16