Quantcast

ഹിന്ദുവിരുദ്ധനെന്ന്; ​ഗുജറാത്തിൽ കെജ്‌രിവാളിന്റെ റാലിക്കിടെ ബി.ജെ.പി പ്രതിഷേധം; ആംആദ്മി പ്രവർത്തകർക്ക് നേരെ ആക്രമണം

പരിക്കേറ്റ എ.എ.പി പ്രവർത്തകരെ അക്രമികൾക്കിടയിൽ നിന്നും മാറ്റുന്ന വീഡിയോ പാർട്ടി ട്വീറ്റ് ചെയ്തിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-10-08 11:55:30.0

Published:

8 Oct 2022 11:52 AM GMT

ഹിന്ദുവിരുദ്ധനെന്ന്; ​ഗുജറാത്തിൽ കെജ്‌രിവാളിന്റെ റാലിക്കിടെ ബി.ജെ.പി പ്രതിഷേധം; ആംആദ്മി പ്രവർത്തകർക്ക് നേരെ ആക്രമണം
X

വഡോദര: ​ഗുജറാത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ ഡൽ‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ റാലിക്കിടെ ബി.ജെ.പി ആക്രമണം. വഡോദരയിലെ കെജ്‌രിവാളിന്റെ റാലിക്ക് മുന്നോടിയായാണ് ബി.ജെ.പി പ്രവർത്തകർ ഗുണ്ടായിസം കാണിച്ചതെന്ന് എ.എ.പി പ്രവർത്തകർ ആരോപിച്ചു.

വഡോദരയിൽ കെജ്‌രിവാളിനു നേരെ പ്രതിഷേധവുമായി രം​ഗത്തെത്തിയ ബി.ജെ.പി പ്രവർത്തകർ തിരംഗയാത്രയ്ക്ക് മുമ്പ് എ.എ.പി പ്രവർത്തകരെ ആക്രമിച്ചതായും അവർ ആരോപിക്കുന്നു. പരിക്കേറ്റ എ.എ.പി പ്രവർത്തകരെ അക്രമികൾക്കിടയിൽ നിന്നും മാറ്റുന്ന വീഡിയോ പാർട്ടി ട്വീറ്റ് ചെയ്തിട്ടുണ്ട്.

'ഹിന്ദുവിരുദ്ധൻ കെജ്‌രിവാൾ ​ഗോ ബാക്ക്' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ബി.ജെ.പി പ്രതിഷേധം. ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെ എ.എ.പി പ്രവർത്തകർ കെജ്‌രിവാൾ അനുകൂല മുദ്രാവാക്യം മുഴക്കി. ആം ആദ്മി പ്രവർത്തകർ 'കെജ്‌രിവാൾ, കെജ്‌രിവാൾ' എന്ന് ആർത്തുവിളിക്കുമ്പോൾ‍ മറുവശത്തുനിന്നും ബി.ജെ.പി പ്രവർത്തകർ 'മോദി, മോദി' എന്നും വിളിച്ചു.

വഡോദരയിൽ ഡൽഹി മുഖ്യമന്ത്രിയുടെ റാലിക്ക് മുന്നോടിയായി നിരവധി ബിജെപി ഗുണ്ടകൾ കെജ്‌രിവാളിന്റെ ജനപ്രീതി കണ്ട് പാർട്ടി പ്രവർത്തകരെ ആക്രമിച്ചതായി എ.എ.പി ട്വീറ്റ് ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ദ് മാനൊപ്പമാണ് കെജ്‌രിവാൾ ​ഗുജറാത്തിലെത്തിയത്.

കെജ്‌രിവാളിന്റെ വരവിന് മുന്നോടിയായി കഴിഞ്ഞദിവസം ബി.ജെ.പി 'കെജ്‌രിവാൾ ഹിന്ദു വിരുദ്ധൻ' എന്നഴുതിയ പോസ്റ്ററുകളും ബാനറുകളും വഡോദ​ര ന​ഗരത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് ആം ആദ്മി പ്രവർത്തകർ നീക്കം ചെയ്തു. 'ഇക്കൂട്ടർ ഹിന്ദുമതം ഭ്രാന്താണെന്ന് കരുതുന്നു' എന്നടക്കമുള്ള സന്ദേശങ്ങളാണ് പോസ്റ്ററുകളിലുണ്ടായിരുന്നത്.

ന​ഗരത്തിലെ വിവിധ റോഡുകളിലും 'ഹിന്ദു വിരോധി കെജ്‌രിവാൾ ​ഗോ ബാക്ക്' എന്നെഴുതിയിരുന്നു. കൂടാതെ കെജ്‌രിവാളിന്റെ ബാനറുകളും പോസ്റ്ററുകളും ബി.ജെ.പി പ്രവർ‍‍ത്തകർ കീറുകയും ചെയ്തു. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനായെത്തുന്ന കെജ്‌രിവാളും ഭ​ഗവന്ദ് മാനും വഡോദര, ദാഹോദ്, വൽസാദ്, ബർദോലി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ സംസാരിക്കും.

ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ മത്സരിക്കാനായി എ.എ.പി ഗുജറാത്തിൽ ശക്തമായ പ്രചാരണത്തിലാണ്.


TAGS :

Next Story